RBI Assistant Recruitment 2022: RBI യില്‍ ജോലി സ്വപ്നം കാണുന്ന യുവാക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്‍റ് 2021-ലേക്ക് അപേക്ഷ ക്ഷണിക്കുന്ന ഒരു വിജ്ഞാപനം അടുത്തിടെ പുറപ്പെടുവിച്ചു. പരസ്യം നമ്പര്‍ 2A/2021-22 പ്രകാരം വിവിധ ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന ബാങ്കിന്‍റെ ഓഫീസുകളിലെ 950 ആർബിഐ അസിസ്റ്റന്‍റ് പോസ്റ്റുകൾ നികത്തുന്നതിനുള്ള വിജ്ഞാപനമാണ് പുറപ്പെടുവിച്ചിരിയ്ക്കുന്നത്.
എംപ്ലോയ്‌മെന്‍റ് ന്യൂസ് വഴിയാണ് ആർബിഐ അസിസ്റ്റന്‍റ് റിക്രൂട്ട്‌മെന്‍റ് 2022-ന്‍റെ പരസ്യം നൽകിയിരിയ്ക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് www.rbi.org.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും ഈ പരസ്യം ഡൗൺലോഡ് ചെയ്യാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2022 ഫെബ്രുവരി 17 മുതൽ മാർച്ച് 08 വരെ ഓൺലൈനായി അപേക്ഷിക്കാം. ഈ തസ്തികകളിലേക്കുള്ള ഓൺലൈൻ പരീക്ഷ മാർച്ച് അവസാനവാരം നടത്താനാണ് സാധ്യത.
എല്ലാ വർഷവും, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്‍റ് തസ്തികകളിലേക്ക് റിക്രൂട്ട്മെന്‍റ് നടത്തുന്നു. , 2021 ലെ റിക്രൂട്ട്‌മെന്‍റിനുള്ള വിജ്ഞാപനമാണ് അടുത്തിടെ പുറത്തിറക്കിയിരിയ്ക്കുന്നത്.
ഓൺലൈൻ പരീക്ഷയിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
ആർബിഐ അസിസ്റ്റന്‍റ് റിക്രൂട്ട്‌മെന്‍റ് വിജ്ഞാപനം 2022, ആവശ്യമായ യോഗ്യത എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ചുവടെ നൽകുന്നു.
ഒഴിവുകളുടെ വിശദാംശങ്ങൾ:
സ്ഥാപനത്തിന്‍റെ പേര്: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI)
പോസ്റ്റിന്‍റെ പേര്: അസിസ്റ്റന്‍റ്
പരസ്യ നമ്പർ: 2A/2021-22
തസ്തികകളുടെ എണ്ണം: 950
അറിയിപ്പ് തീയതി: 17 ഫെബ്രുവരി 2022
അപേക്ഷാ ഫോറം സമർപ്പിക്കൽ മോഡ്: ഓൺലൈൻ
വെബ്‌സൈറ്റ്: www.rbi.org .in
യോഗ്യത:
കുറഞ്ഞത് 50% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. എസ്‌സി/എസ്ടി ഉദ്യോഗാർത്ഥികൾക്ക്, ആർബിഐ അസിസ്റ്റന്‍റ് ജോലികൾക്ക് അപേക്ഷിക്കാൻ ബിരുദത്തിലെ ഏറ്റവും കുറഞ്ഞ വിജയ മാർക്ക് മതിയാകും.
വിമുക്തഭടൻ വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾ ഏതെങ്കിലും സർക്കാർ അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടിയവരോ അല്ലെങ്കിൽ സായുധ സേനാ പരീക്ഷയിൽ വിജയിച്ചവരോ ആയിരിക്കണം കൂടാതെ കുറഞ്ഞത് 15 വർഷത്തെ പ്രതിരോധ സേവനവും ഉണ്ടായിരിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...