കഴിഞ്ഞ വർഷം 2000 രൂപയുടെ ഒറ്റ നോട്ടുപോലും RBI അച്ചടിച്ചില്ല....!! കാരണം?

   RBI 2000 നോട്ടിന്‍റെ   പ്രചാരണം  നിര്‍ത്തുന്നതായി വാര്‍ത്തകള്‍  പുറത്തു വന്നിരുന്നു, 2000ത്തിന്‍റെ നോട്ട് സര്‍ക്കാര്‍  പിന്‍വലിക്കുമോ  എന്ന ആശങ്കയും  ജനങ്ങളില്‍  ഉടലെടുത്തിരുന്നു....

Last Updated : Aug 26, 2020, 04:16 PM IST
  • ഓര്‍ഡറുകള്‍ ലഭിക്കാത്തതിനാലാണ് 2000 രൂപയുടെ നോട്ടുകള്‍ അച്ചടിക്കാത്തത് എന്ന് RBI
  • 2016 നവംബര്‍ 8ന് കേന്ദ്ര സര്‍ക്കാര്‍ 500, 1000 രൂപയുടെ നോട്ടുകള്‍ നിരോധിച്ചതിനു പിന്നാലെയാണ് 2000ത്തിന്‍റെ കറന്‍സി പുറത്തിറക്കിയത്
കഴിഞ്ഞ വർഷം 2000 രൂപയുടെ ഒറ്റ നോട്ടുപോലും RBI അച്ചടിച്ചില്ല....!! കാരണം?

ന്യൂഡല്‍ഹി:   RBI 2000 നോട്ടിന്‍റെ   പ്രചാരണം  നിര്‍ത്തുന്നതായി വാര്‍ത്തകള്‍  പുറത്തു വന്നിരുന്നു, 2000ത്തിന്‍റെ നോട്ട് സര്‍ക്കാര്‍  പിന്‍വലിക്കുമോ  എന്ന ആശങ്കയും  ജനങ്ങളില്‍  ഉടലെടുത്തിരുന്നു....

ഈയവസരതിലാണ് ജനങ്ങളുടെ സംശയത്തിന്  മറുപടിയുമായി RBI എത്തിയത്. 

ഓര്‍ഡറുകള്‍ ലഭിക്കാത്തതിനാലാണ്  2000 രൂപയുടെ നോട്ടുകള്‍ അച്ചടിക്കാത്തത് എന്നാണ്  ആര്‍ബിഐ (RBI)  പറയുന്നത്.  രണ്ടായിരത്തിന്‍റെ  നോട്ടുകള്‍ അച്ചടിക്കുന്നതിനുള്ള ഓര്‍ഡറുകളൊന്നും ലഭിക്കാത്തതിനാല്‍ ഇക്കഴിഞ്ഞ  സാമ്പത്തിക  വര്‍ഷ൦  2000 രൂപയുടെ നോട്ടുകള്‍ അച്ചടിച്ചില്ലെന്നാണ് RBI വ്യക്തമാക്കിയിരിയ്ക്കുന്നത് . ചൊവ്വാഴ്ച പുറത്തിറങ്ങിയ ആര്‍ബിഐയുടെ 2019-20 കാലയളവിലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 

2016 നവംബര്‍ 8ന് കേന്ദ്ര സര്‍ക്കാര്‍ 500, 1000 രൂപയുടെ നോട്ടുകള്‍ നിരോധിച്ചതിനു പിന്നാലെയാണ് 2000ത്തിന്‍റെ  കറന്‍സി പുറത്തിറക്കിയത്. തുടര്‍ന്ന് 2017-18 വര്‍ഷത്തില്‍ രണ്ടായിരത്തിന്‍റെ  3.36 ബില്യണ്‍   നോട്ടുകള്‍ പുറത്തിറക്കി.

Also read: RBIയുടെ നടപടികള്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തേകും, പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെ ശക്തിപ്പെടുത്തു൦: അമിത് ഷാ

അതേസമയം, 2000 നോട്ടിന്‍റെ  പ്രചാരണം ആര്‍ബിഐ നിര്‍ത്തുന്നതായി മുന്‍പ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. 2016-17 വര്‍ഷത്തില്‍ 50 ശതമാനവും 2019-20 വര്‍ഷത്തില്‍ 22 ശതമാനവുമാണ് പ്രചാരം കുറഞ്ഞത്. 

രണ്ടായിരത്തിന്‍റെ  പ്രചാരം കുറഞ്ഞതിനൊപ്പം അച്ചടിയിലും കുറവു വന്നു. എന്നാല്‍ 2019-2020 സാമ്പത്തിക   വര്‍ഷമായതോടെ ഒരു നോട്ടു പോലും അച്ചടിക്കേണ്ടതായി വന്നില്ല.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ അച്ചടിച്ച 22 ബില്യൺ നോട്ടുകളിൽ പകുതിയിലേറെയും  500 രൂപയുടെ നോട്ടുകളാണ്. 2000 രൂപ നോട്ടുകളുടെ വിഹിതം കുറയ്ക്കാനുള്ള തീരുമാനത്തിന്‍റെ  സൂചനയാവാമിത്.   എന്നാൽ 2000 രൂപയുടെ നോട്ട്​ വിപണിയിൽ നിന്ന്​ പിൻവലിക്കില്ലെന്ന്​  അധികൃതർ അറിയിച്ചു. 

Trending News