ഗുരുഗ്രാം: റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് റയാന്‍ ഗ്രൂപ്പിന്‍റെ സിഇഒ റയാന്‍ പിന്റോയെ ചോദ്യംചെയ്യലിനായി ഹരിയാന പോലീസ് സംഘം മുംബൈയിലെത്തി. റയാന്‍ ഇന്റർനാഷണൽ ഗ്രൂപ്പിന്‍റെ ആസ്ഥാനത്തെത്തി ഉടനെ അദ്ദേഹത്തെ ചോദ്യം ചെയ്യും.
അതേസമയം, വിദ്യാര്‍ഥിയുടെ കൊലപാതകത്തിന്‍റെ അന്വേഷണത്തിന് മുന്‍പേ റയാന്‍ ഇന്റർനാഷണൽ ഗ്രൂപ്പിന്‍റെ സിഇഒ റയാന്‍ പിന്റോ മുന്‍കൂര്‍ ജാമ്യത്തിനായി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. കേസ് നാളെ കോടതി പരിഗണിക്കും.
എന്നാല്‍, സിബിഐ അന്വേഷണവും, കുടുംബാംഗങ്ങളുടെ സുരക്ഷയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട വിദ്യാര്‍ഥിയുടെ പിതാവ് വരുണ്‍ താക്കൂര്‍ സുപ്രീംകോടതിയെ സമീപിക്കും. ഹര്‍ജി പരിഗണിക്കാമെന്ന് കോടതി ഉറപ്പ് നല്‍കിയിട്ടുണ്ട്.
#Pradyuman death case: SC to hear plea filed victim's father asking for a CBI probe in murder of his 7 year old son
— ANI (@ANI) September 11, 2017