BJPയിലേക്ക് കൂറുമാറാന്‍ സച്ചിന്‍ പൈലറ്റ് 35 കോടി വാഗ്ദാനം ചെയ്തിരുന്നു... ആരോപണവുമായി കോണ്‍ഗ്രസ് എം.എല്‍.എ..!!

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വിമത നീക്കങ്ങള്‍ ഭരണ അസ്തിരത സൃഷ്ടിച്ചിരിക്കുന്ന അവസരത്തില്‍  നിര്‍ണ്ണായക  വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് എം.എല്‍.എ ഗിരിരാജ് സിംഗ്  മലിംഗ (Giriraj Singh Malinga)...

Last Updated : Jul 20, 2020, 05:37 PM IST
BJPയിലേക്ക് കൂറുമാറാന്‍  സച്ചിന്‍ പൈലറ്റ് 35 കോടി വാഗ്ദാനം ചെയ്തിരുന്നു... ആരോപണവുമായി  കോണ്‍ഗ്രസ് എം.എല്‍.എ..!!

ജയ്പൂര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വിമത നീക്കങ്ങള്‍ ഭരണ അസ്തിരത സൃഷ്ടിച്ചിരിക്കുന്ന അവസരത്തില്‍  നിര്‍ണ്ണായക  വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് എം.എല്‍.എ ഗിരിരാജ് സിംഗ്  മലിംഗ (Giriraj Singh Malinga)...

രാജ്യസഭ തിരഞ്ഞെടുപ്പിന് മുമ്പ് BJPയിലേക്ക് കൂറുമാറുന്നതിനായി സച്ചിന്‍ പൈലറ്റ്  (Sachin Pilot) 35 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നതായാണ് ഗിരിരാജ് സിംഗ്  മലിംഗ വെളിപ്പെടുത്തിയത്. സച്ചിന്‍ പൈലറ്റിന്‍റെ  വാഗ്ദാനം താന്‍ നിരസിച്ചുവെന്നും ഇക്കാര്യം മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെ അറിയിച്ചുവെന്നും മലിംഗ അവകാശപ്പെട്ടു.

"മുഖ്യമന്ത്രി ഗെഹ്‌ലോട്ടിനെതിരെ തിരിഞ്ഞാല്‍ എനിക്ക് 35 കോടി രൂപ തരാമെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു. അദ്ദേഹത്തിന്‍റെ  വസതിയില്‍വെച്ചായിരുന്നു ഇത്. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് എന്നോട് കൂറുമാറാന്‍ ആവശ്യപ്പെട്ടത്. ഡിസംബറിലും സമാനമായ വാഗ്ദാനമുണ്ടായിരുന്നു. ഞാനത് നിഷേധിക്കുകയും ഇക്കാര്യം  ഗെഹ്‌ലോട്ടിനെ അറിയിക്കുകയും ചെയ്തു", ഗിരിരാജ് സിംഗ്  മലിംഗ പറഞ്ഞു.

Also read: 102 എം.എല്‍.എമാരുടെ പിന്തുണയുണ്ട്... കത്തുമായി അശോക് ഗെഹ്‌ലോട്ട് രാജ്ഭവനില്‍ ...!!

എം.എല്‍.എ സ്ഥാനം രാജിവെക്കേണ്ടി വന്നാലും താന്‍ ബിജെപിയില്‍ ചേരില്ലെന്നും, അങ്ങനെ ചെയ്താല്‍ താന്‍ എങ്ങനെയാണ്  ജനങ്ങളുടെ മുഖത്ത് നോക്കുകയെന്നും അവരോട് എന്താണ് പറയുകയെന്നും മലിംഗ ചോദിച്ചു.

2009ലാണ് ഗിരിരാജ് സിംഗ്  മലിംഗ  സഹപ്രവര്‍ത്തകര്‍ക്കൊപ്പം BSPവിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തുടര്‍ന്ന് 2013ലും 2018ലും അദ്ദേഹം കോണ്‍ഗ്രസ് ടിക്കറ്റില്‍ ധോല്‍പൂരില്‍നിന്നും വിജയിച്ചിരുന്നു.  മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ വസുന്ധര രാജെയ്ക്ക്  ഏറെ  സ്വാധീനമുള്ള മണ്ഡലമാണ് ധോല്‍പൂര്‍.

Also read: കോണ്‍ഗ്രസിലെ ഉള്‍പ്പോരിന് ജനം വില നല്‍കേണ്ടി വരുന്നത് ദുഃഖകര൦, വസുന്ധര രാജെയുടെ ആദ്യ പ്രതികരണം..!!

അതേസമയം, സച്ചിന്‍ പൈലറ്റിനെതിരെ രൂക്ഷ വിമര്‍ശമനവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്   ഗെഹ്‌ലോട്ടും രംഗത്തെത്തിയിട്ടുണ്ട്.  കഴിഞ്ഞ ആറ് മാസമായി BJPയ്ക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ സച്ചിന്‍ പൈലറ്റ്  നടത്തുന്നുണ്ടെന്നായിരുന്നു  ഗെഹ്‌ലോട്ട് ആരോപിച്ചത്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പൈലറ്റ് ചില ശ്രമങ്ങളുണ്ടെന്ന് താന്‍ പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചില്ലെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.

നിഷ്‌ക്കളങ്കമായ മുഖം വെച്ച് അദ്ദേഹം ഇങ്ങനെയൊരു കാര്യം ചെയ്യുമെന്ന് ആരും കരുതുന്നില്ല. എന്നാല്‍ എനിക്കതറിയാം. ഞാന്‍ ഇവിടെ പച്ചക്കറി വില്‍ക്കാന്‍ വന്നതല്ല, ഞാന്‍ ഇവിടുത്തെ മുഖ്യമന്ത്രിയാണ് എന്നായിരുന്നു അശോക് ഗെഹ്‌ലോട്ട് എ.എന്‍.ഐയോട് പ്രതികരിച്ചത്.

Trending News