Mumabi: ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ബോളിവുഡ് താരം സാറാ അലി ഖാന്‍. ട്വിറ്ററിലൂടെയാണ് നടി ആശംസകള്‍ നേര്‍ന്നത്.
എന്നാല്‍ സാറയുടെ നടപടി ഏറെ പരിഹാസത്തിന് വഴി തെളിച്ചിരിയ്ക്കുകയാണ്. ബോളിവുഡ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ (NCB) റഡാറിന് കീഴിലായതിനാലാണ് നടി അമിത് ഷായ്ക്ക് (Amit Shah) ആശംസ അറിയിച്ചതെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.
Warmest birthday wishes and regards to the Hon’ble Union Home Minister @AmitShah ji.
— Sara Ali Khan (@SaraAliKhan) October 22, 2021
മയക്കു മരുന്ന് കേസില്‍ ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുകയും നടി അനന്യ പാണ്ഡെ NCB യുടെ ചോദ്യം ചെയ്യലുകളിലൂടെ കടന്നുപോകുകയും ചെയ്യുന്ന അവസരത്തിലാണ് സാറയുടെ നടപടി. ജന്മദിനാശംസകള്‍ നേര്‍ന്നത് ആഭ്യന്തര മന്ത്രിയുടെ പ്രീതി സമ്പാദിച്ച് NCB യുടെ കണ്ണില്‍നിന്ന് സ്വയം രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു ട്വിറ്ററില്‍ പരിഹാസം....!!
Also Read: Amit Shah turns 57: അമിത് ഷായ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും പ്രമുഖ നേതാക്കളും
ഇനി NCB റെയ്ഡുകള്‍ ഉണ്ടാവില്ല, നിങ്ങള്‍ ഇപ്പോള്‍ സുരക്ഷിതയാണെന്നാണ് ഒരാള്‍ സാറയുടെ ട്വീറ്റിന് താഴെ കമന്‍റ് ചെയ്തത്. സാറയേയും NCBയേയും കൂട്ടിച്ചേര്‍ത്ത് പരിഹാസ പൂരമാണ് ട്വീറ്റില്‍ നടക്കുന്നത്.
എന്നാല്‍ ഇത് സാറയുടെ അക്കൗണ്ട് അല്ല വ്യാജമാണെന്ന് വാദിച്ചവരും ഏറെയാണ്....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...