SBI Clerk Admit Card 2022 : ക്ലാർക്ക് തസ്തികയിലേക്കുള്ള ഒഴിവിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന പ്രാഥമിക പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്കായി അപേക്ഷ സമർപ്പിച്ചവർക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റായ sbi.co.in ൽ പ്രവേശിച്ച് ഡൗൺലോഡ് ചെയ്യാനാകും. നവംബർ 25 വരെ അഡ്മിറ്റ് കാർഡ് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ലഭിക്കുന്നതാണ്.
അതേസമയം ക്ലാർക്ക് തസ്തികയിലേക്കുള്ള പരീക്ഷ തീയതി ബാങ്ക് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നവംബർ അവസാനത്തെ ആഴ്ചയിൽ തന്നെ പ്രീലിമിനറി പരീക്ഷ നടത്തിയേക്കും. ഡിസംബറിലോ അല്ലെങ്കിൽ 2023 ജനുവരിയിലോ ആകം മെയിൻ പരീക്ഷ.
ALSO READ : SBI CBO Recruitment 2022: എസ്ബിഐയിൽ 1422 സർക്കിൾ ബേസ്ഡ് ഓഫീസർ, 63000 വരെ ശമ്പളം
എസ്ബിഐ ക്ലാർക്ക് അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
1. ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിക്കുക- ibpsonline.ibps.in/sbijajul22
2. തുടർന്ന് നിങ്ങളുടെ രജിസ്ട്രേഷൻ നമ്പരും പാസ്വേർഡും രേഖപ്പെടുത്തുക
3. ശേഷം തുറന്ന് വരുന്ന പേജിൽ നിങ്ങളുടെ അഡ്മിറ്റ് കാണാൻ സാധിക്കും. അത് ഡൗൺലോഡ് ചെയ്ത് പ്രിന്റാക്കി വെക്കുക
ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് പരീക്ഷാർഥികൾ അഡ്മിറ്റ് കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങളും മറ്റും കൃത്യമാണോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്. പരീക്ഷയ്ക്കെത്തുമ്പോൾ ഈ അഡ്മിറ്റ് കാർഡ് നിർബന്ധമായും ഹാജരാക്കേണ്ടതാണ്. ഇതില്ലാത്തപക്ഷം ആരെയും പരീക്ഷ ഹാളിൽ പ്രവേശിപ്പിക്കുന്നതല്ല. ജൂനിയർ അസോസിയേറ്റ് തസ്തികയിലേക്കുള്ള ഒഴിവിലേക്കാണ് സ്റ്റേറ്റ് ബാങ്ക് ഈ റിക്രീട്ട്മെന്റ് സംഘടിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...