ആ വിവാദ ഉത്തരവ് പിൻവലിക്കണം,എസ്.ബി.ഐക്ക് വനിതാ കമ്മീഷൻറെ നോട്ടീസ്

പുതിയ മാർഗനിർദ്ദേശങ്ങളുടെ പകർപ്പും ഇതിനുമുമ്പ് പ്രവർത്തനക്ഷമമാക്കിയ സമാന നിയമങ്ങളുടെ പകർപ്പും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Jan 29, 2022, 03:07 PM IST
  • നീക്കത്തിനെതിരെ ഓൾ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് അസോസിയേഷൻ ഉൾപ്പെടെ രംഗത്ത് വന്നിരുന്നു
  • നേരത്തെ, ആറ് മാസം വരെ ഗർഭിണിയായ സ്ത്രീകൾക്ക് നിബന്ധനകൾക്ക് വിധേയയയി ജോലിയിൽ പ്രവേശിക്കാമായിരുന്നു
  • സംഭവത്തിൽ നടപടി സ്വീകരിച്ച റിപ്പോർട്ടും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്
ആ വിവാദ ഉത്തരവ് പിൻവലിക്കണം,എസ്.ബി.ഐക്ക് വനിതാ കമ്മീഷൻറെ നോട്ടീസ്

ന്യൂഡൽഹി: അങ്ങിനെ വിവാദങ്ങൾക്കൊടുവിൽ ആ വിവാദ ഉത്തരവ് പിൻവലിക്കാൻ എസ്.ബി.ഐയോട് ഡൽഹി വനിതാ കമ്മീഷൻരെ ആവശ്യം.മൂന്ന് മാസത്തിലധികം ഗർഭിണിയായ സ്ത്രീയെ "താത്കാലികമായി ജോലിയിൽ നിന്നും അൺഫിറ്റ്" ആയി കണക്കാക്കുകയും പ്രസവത്തിന് ശേഷം നാല് മാസത്തിനുള്ളിൽ ജോലിയിൽ ചേരാൻ അനുവദിക്കുകയും ചെയ്യുന്നതാണ് പുതിയ നിയമം. ഇത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി വനിതാ കമ്മീഷൻ (DCW) ശനിയാഴ്ച എസ്ബിഐക്ക് നോട്ടീസ് അയച്ചു.

3 മാസത്തിലധികം ഗർഭിണികളായ സ്ത്രീകളെ ജോലിയിൽ വിലക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതായി തോന്നുന്നു, അവരെ 'താത്കാലികമായി അയോഗ്യർ' എന്ന് വിശേഷിപ്പിച്ചു. ഇത് വിവേചനപരവും നിയമവിരുദ്ധവുമാണ്. ഈ വിരുദ്ധത പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഞങ്ങൾ അവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ” ഡിസിഡബ്ല്യു ചീഫ് സ്വാതി മലിവാൾ ട്വീറ്റ് ചെയ്തു.

നോട്ടീസിൽ, പുതിയ മാർഗനിർദ്ദേശങ്ങളുടെ പകർപ്പും ഇതിനുമുമ്പ് പ്രവർത്തനക്ഷമമാക്കിയ സമാന നിയമങ്ങളുടെ പകർപ്പും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ നടപടി സ്വീകരിച്ച റിപ്പോർട്ടും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ബാങ്കിന്റെ നീക്കത്തിനെതിരെ ഓൾ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് അസോസിയേഷൻ ഉൾപ്പെടെയുള്ള ചില കേന്ദ്രങ്ങളിൽ നിന്നും വിമർശനം ഉയർന്നിട്ടുണ്ട്. നേരത്തെ, ആറ് മാസം വരെ ഗർഭിണിയായ സ്ത്രീകൾക്ക് വിവിധ നിബന്ധനകൾക്ക് വിധേയമായി ബാങ്കിൽ ജോലിയിൽ തുടരാമായിരുന്നു. 

എന്നാൽ ഇവർക്ക് ഗൈനക്കോളജിസ്റ്റിന്റെ അടക്കം സാക്ഷ്യപത്രം ആവശ്യമുണ്ടായിരുന്നു. ആ ഘട്ടത്തിൽ അവർ ബാങ്ക് ജോലി ഏറ്റെടുക്കുന്നത് അവളുടെ ഗർഭധാരണത്തിനോ ഗർഭസ്ഥ ശിശുവിനോ ഒരു തരത്തിലും തടസ്സമാകില്ലെന്നും ഡോക്ടർ ഉറപ്പു വരുത്തണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News