പ്രോട്ടോക്കോൾ അനുസരിച്ച് വിമാന യാത്ര കഴിഞ്ഞ് നടത്തുന്ന ഫലം നെഗറ്റീവാണ് എങ്കിൽ ആ വ്യക്തിയ്ക്ക് വീട്ടിൽ പോകുന്നതിന് തടസമില്ലെന്നും എയർ ഇന്ത്യ വ്യക്തമാക്കിയിരുന്നു.
വിവാദ പ്രസ്താവനയുമായി വീണ്ടും സമാജ് വാദി പാര്‍ട്ടി മുതിര്‍ന്ന നേതാവ് അസംഖാന്‍. താജ്മഹല്‍ പൊളിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചാല്‍ പരിപൂര്‍ണ പിന്തുണ നല്‍കുമെന്ന് അസംഖാന്‍ അഭിപ്രായപ്പെട്ടു. ഉത്തര്‍പ്രദേശിന്‍റെ ടൂറിസം മാപ്പില്‍ നിന്നും താജ്മഹലിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിവാദം അവസാനിക്കുന്നതിന് മുന്‍പേയാണ് മറ്റൊരു വിവാദ പ്രസ്താവനയുമായി അസംഖാന്‍ എത്തിയിരിക്കുന്നത്.
എം.എല്‍.എയും നടനുമായ ഗണേഷ്‌കുമാര്‍ നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ ജയിലിലെത്തി സന്ദര്‍ശിച്ചതില്‍ അസ്വാഭാവികതയില്ലെന്ന് ആലുവ ജയില്‍ സൂപ്രണ്ട് അങ്കമാലി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മാത്രമല്ല, ചട്ടങ്ങള്‍ പാലിച്ചായിരുന്നു അവരുടെ കൂടികാഴ്ചയെന്നും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.
നേതൃത്വം മാറണമെന്ന് പറഞ്ഞിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി യോഗ്യനാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. പ്രസ്താവനകള്‍ വളച്ചൊടിക്കുന്നവര്‍ക്ക് മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്ന് അറിയില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.
ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശത്തില്‍ മുൻ ഡി.ജി.പി ടി.പി സെൻകുമാറിനെതിരെ കേസെടുത്തു. സെന്‍കുമാറിനെതിരായ എട്ട് പരാതികള്‍ ക്രൈബ്രാഞ്ച് അന്വേഷിക്കും. പരാതികള്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ ക്രൈംബ്രാഞ്ചിന് കൈമാറി.<
മുംബൈ∙ മൂന്നുവർഷം മുൻപ് മരിച്ച എക്സൈസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയ ഉത്തരവിൽ ഒപ്പിട്ട മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പുതിയ വിവാദത്തിന് വഴി വെച്ചു. മരിച്ച എക്സൈസ് ഇൻസ്പെക്ടർ സന്ദീപ് മാരുതി സബാലെയെ കോഹ്‍ലാപൂരിൽനിന്നും നാസിക്കിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ളഉത്തരവിലാണ് മുഖ്യമന്ത്രി ഒപ്പിട്ടത്.
അഴിമതി ആരോപണത്തിൽ ഏക്നാഥ് ഖഡ്സെ രാജിവച്ച ഒരു മാസത്തെ കാലയളവില്‍ വകുപ്പിന്‍റെ ചുമതല ഏറ്റെടുത്ത ഫഡ്നാവിസാണ് സ്ഥലമാറ്റ ഉത്തരവിൽ ഒപ്പിട്ടത്.
ഉത്തര്‍പ്രദേശിലെ മഥുരയില്‍ കയ്യേറ്റക്കാരെ ഒഴിക്കുപ്പിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷ വാര്‍ത്ത അറിയാതെ മഥുര എം.പി കൂടിയായ ഹേമമാലിനി. മുംബൈയിലെ മധ് ദ്വീപില്‍ നടക്കുന്ന സിനിമാ ചിത്രീകരണത്തിനിടയില്‍ തന്‍റെ ഫോട്ടോകള്‍ ട്വിറ്റില്‍ പോസ്റ്റ് ചെയ്ത ഹേമമാലിനി വിവാദത്തിലകപ്പെട്ടത്.