Unlock 5: ബീഹാറിൽ സ്കൂളുകൾ തുറക്കാൻ തീരുമാനം, ഒന്നാം ക്ലാസ് മുതൽ തുറക്കും ; സിനിമാ ഹാളുകളും ഷോപ്പിംഗ് മാളുകളും തുറക്കാൻ ഉത്തരവ്

ബീഹാറിൽ പുതിയ കൊറോണ ബാധിതരുടെ എണ്ണം വളരെയധികം കുറയുകയാണ്. ഇന്നലെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് വെറും 46 പുതിയ കൊറോണ രോഗികളാണ്. ഈ സാഹചര്യത്തിൽ ബീഹാറിൽ സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ചു.  

Written by - Zee Malayalam News Desk | Last Updated : Aug 5, 2021, 07:05 AM IST
  • ബിഹാറിൽ സ്കൂളുകൾ തുറക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടു
  • വളരെക്കാലത്തിനുശേഷം ഒന്നാം ക്ലാസും തുറക്കുന്നു
  • സിനിമാ ഹാൾ, ഷോപ്പിംഗ് കോംപ്ലക്സ് എന്നിവ തുറക്കാനുള്ള നിർദ്ദേശങ്ങളും പുറപ്പെടുവിച്ചു
Unlock 5: ബീഹാറിൽ സ്കൂളുകൾ തുറക്കാൻ തീരുമാനം, ഒന്നാം ക്ലാസ് മുതൽ തുറക്കും ;  സിനിമാ ഹാളുകളും ഷോപ്പിംഗ് മാളുകളും തുറക്കാൻ ഉത്തരവ്

പട്ന : ബീഹാറിൽ (Bihar) പുതിയ കൊറോണ (Corona) ബാധിതരുടെ എണ്ണം കുറയുന്ന സാഹചര്യത്തിൽ അൺലോക്ക് 5 ൽ  (Unlock-5) സ്കൂളുകൾ തുറക്കാനും സർക്കാർ ഉത്തരവിട്ടു. ബീഹാറിൽ 9 മുതൽ 10 വരെയുള്ള സ്കൂളുകൾ ഓഗസ്റ്റ് 7 നും 1 മുതൽ 8 വരെയുള്ളവർക്ക് ആഗസ്റ്റ് 16 നുമാണ് സ്‌കൂൾ തുറക്കുന്നത്. ഇക്കാര്യം ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണ് അറിയിച്ചത്.

Also Read: Covid 19 : കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ കേരളത്തിന് വീഴ്ച സംഭവിച്ചുവെന്ന് കേന്ദ്ര സംഘം

പുതിയ മാർഗ്ഗരേഖ (Here is the new guideline)

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ (Nitish Kumar) ബുധനാഴ്ച തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലൂടെയുള്ള ട്വീറ്റിൽ കൊറോണ അണുബാധ കുറയുന്നതിനാൽ എല്ലാ കടകളും ആഗസ്റ്റ് 7 മുതൽ ആഗസ്റ്റ് 25 വരെ വാരാന്ത്യം അടച്ചിട്ട് ബാക്കി ദിനം തുറക്കാൻ തീരുമാനിച്ചു. 

കൂടാതെ 9,10 വരെ ക്ലാസുകൾ ആഗസ്റ്റ് 7 മുതലും 1 മുതൽ 8 വരെയുള്ള ക്ലാസുകൾ ആഗസ്റ്റ് 16 മുതൽ തുറക്കുമെന്നും അറിയിച്ചിട്ടുണ്ട്. മാത്രമല്ല കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് വിദ്യാർത്ഥികളുടെ 50 ശതമാനം ഹാജർ ഉപയോഗിച്ച് ഒന്നിടവിട്ട് പ്രവർത്തിപ്പിക്കാൻ കഴിയും. പൊതുഗതാഗത വാഹനങ്ങൾ പൂർണ്ണ ശേഷിയിൽ ഓടാൻ അനുവദിക്കും. സിനിമാ ഹാളുകളും ഷോപ്പിംഗ് മാളുകളും നിയന്ത്രണങ്ങളോടെ തുറക്കും.

Also Read: Horoscope 05 August 2021: മേടം, ഇടവം, വൃശ്ചിക രാശിക്കാർക്ക് ഇന്ന് നല്ല ദിനം, ബിസിനസിൽ ഉയർച്ച ഉണ്ടാകും 

 

എന്നിരുന്നാലും കോവിഡ് സംബന്ധിച്ച് മുൻകരുതലുകൾ (Covid Guidelines) എടുക്കണമെന്നും  മുഖ്യമന്ത്രി അഭ്യർത്ഥിച്ചിട്ടുണ്ട്. സ്കൂളുകളിൽ കുട്ടികൾ കൊവിഡ് മാനദന്ധം പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.  കൂടാതെ ജനങ്ങൾ കൊവിഡ് മുൻകരുതലുകൾ എടുക്കുന്നത് തുടരണമെന്നും അദ്ദേഹം പറഞ്ഞു. 

നേരത്തെ ദുരന്തനിവാരണ സമിതി യോഗം ചേർന്നിരുന്നു അതിലാണ് ഈ തീരുമാനങ്ങൾ എടുത്തത്. മുഖ്യമന്ത്രി നിതീഷ് കുമാർ ബുധനാഴ്ച പട്ന നഗരത്തിന്റെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കുകയും കൊറോണ പ്രോട്ടോക്കോൾ പാലിക്കുന്നതിനെക്കുറിച്ച് വിലയിരുത്തുകയും ചെയ്തു.

സന്ദർശനത്തിൽ ആളുകൾ മാസ്ക് പ്രയോഗിക്കുന്നതിനെക്കുറിച്ച് എത്രത്തോളം ബോധവാന്മാരാണെന്ന് അദ്ദേഹം വിലയിരുത്തി, മാത്രമല്ല സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്നും അദ്ദേഹം വിലയിരുത്തിയിരുന്നു.  അതിനു ശേഷമാണ്  ഇത്തരമൊരു നടപടി സ്വീകരിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News