Muzaffarpur: മൂന്ന് ദിവസത്തിടെ ബിഹാറിൽ (Bihar)വിഷ മദ്യം കഴിച്ച് 5 പേർ മരിച്ചു. ബിഹാറിലെ മുസാഫർപൂർ ഡിസ്ട്രിക്ടിലാണ് സംഭവം. ശനിയാഴ്ച്ചയാണ് മരണപ്പെട്ടവരിൽ ഒരാളുടെ ബന്ധുവായ ഖേലോവാൻ മാഞ്ചിയാണ് ഈ വാദവുമായി രംഗത്തെത്തിയത്. വിവിധ രാഷ്ട്രീയ നേതാക്കൾ ഈ വാദത്തെ പിന്തുണച്ച് രംഗത്തെത്തിയെങ്കിലും സീനിയർ പൊലീസ് (Police) ഉദ്യോഗസ്ഥനായ ജയന്ത് കാന്ത് 5 പേർ ഗ്രാമത്തിൽ മരിച്ചുവെന്ന് സ്ഥിരീകരിച്ചെങ്കിലും വിഷ മദ്യം കഴിച്ചതിനെ തുടർന്നാണ് മരിച്ചതെന്ന വാദം തള്ളി കളഞ്ഞു.
ബീഹാറിൽ (Bihar)മദ്യത്തിന്റെ വിൽപനയും ഉപയോഗവും നിരോധിച്ചിരിക്കെയാണ് വിഷമദ്യ ദുരന്തം വന്നിരിക്കുന്നത്. മുസാഫർപൂരിലെ കത്ര പൊലീസ് സ്റ്റേഷൻ (Police Station) പരിധിയിൽ ദർഗ എന്ന ഗ്രാമത്തിലെ ആൾക്കാരാണ് മരിച്ചവർ. കത്ര പൊലീസ് സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥനായ സിക്കന്ദർ കുമാറിനെ സസ്‌പെൻഡ് ചെയ്‌തു.
വിവരം ലഭിച്ചതിനെ തുടർന്ന് ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് പ്രണബ് കുമാർ, സീനിയർ സുപ്രണ്ടന്റ് ഓഫ് പൊലീസ് എന്നിവർ ഗ്രാമത്തിലെത്തി ദുരന്തത്തിൽ മരണമടഞ്ഞവരുടെ ബന്ധുക്കളെ സന്ദർശിച്ചു. ബിജെപി (BJP), ആർജെഡി നേതാക്കളും ഗ്രാമത്തിലെത്തി സന്ദർശനം നടത്തുകയും വിവരങ്ങൾ അന്വേഷിക്കുകയും ചെയ്‌തു. ഫെബ്രുവരി 6 നും ബിഹാറിലെ കൈമുറിൽ സമാനമായ സംഭവം നടന്നിരുന്നു.
ALSO READ: Ayushman Bharat Yojana: ഗുണഭോക്താക്കൾക്ക് സന്തോഷ വാർത്ത, ഈ സൗകര്യം ഇനി പൂർണ്ണമായും സൗജന്യം
അന്ന് വിഷമദ്യ ദുരന്തത്തിൽ 3 പേരാണ് മരണമടഞ്ഞത്. അന്ന് ഗ്രാമവാസികളാണ് വിഷമദ്യമാണ് മരണകാരണമെന്ന് ആരോപിച്ചത്. വിവരം ലഭിച്ചതിനെ തുടർന്ന് ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ്, ഡിസ്ട്രിക്റ്റ് സുപ്രണ്ടന്റ് ഓഫ് പൊലീസ് (Police), ഡെപ്യുട്ടി സുപ്രണ്ടന്റ് ഓഫ് പൊലീസ് (DySP) എന്നിവർ ഗ്രാമത്തിലെത്തി അന്വേഷണം ആരംഭിച്ചിരുന്നു.
2016 ഏപ്രിൽ 5 നാണ് ബിഹാറിൽ മദ്യനിരോധനം ഏർപ്പെടുത്തിയത്. എന്നാൽ ഇതിന് ശേഷം പട്ന ഹൈ കോടതി (High Court) ഒക്ടോബർ 2 ന് നിയമം യുക്തിരഹിതമാണെന്ന് ആരോപിച്ച് സ്റ്റേ ചെയ്തിരുന്നു. എന്നാൽ സുപ്രീം കോടതി ഹൈ കോടതിയുടെ നീക്കം സ്റ്റേ ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...