ഹൈദരാബാദ്: വാഹനാപകടത്തില്‍ തെലങ്കാനയിലെ വനിതാ എംഎല്‍എയ്ക്ക് ദാരുണാന്ത്യം. ഭാരതീയ രാഷ്ട്ര സമിതി (BRS) എംഎൽഎ ലാസ്യ നന്ദിതയാണ് ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ മരിച്ചത്. ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് റോഡിലെ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
Also Read: ലോക്സഭാ ഇലക്ഷൻ: ഡൽഹിയിൽ സീറ്റ് ധാരണയിലെത്തി ഇന്ത്യ
ഉടൻതന്നെ നന്ദിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷക്കാനായില്ല. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ എംഎൽഎയുടെ ഡ്രൈവര്‍ നിലവിൽ ചികിത്സയിലാണ്. ഇതുനു മുൻപ് അതായത് ഏകദേശം 10 ദിവസങ്ങൾക്ക് മുൻപ് ഫെബ്രുവരി 13 ന് നര്‍കാട്ട്പ്പള്ളിയിലുണ്ടായ മറ്റൊരു അപകടത്തില്‍ നിന്നും നിസാര പരിക്കുകളോടെ നന്ദിത രക്ഷപ്പെട്ടിരുന്നു. അന്ന് എംഎൽഎയുടെ ഹോംഗാര്‍ഡ് അപകടത്തിൽ മരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ റാലിയില്‍ പങ്കെടുക്കാനായി നാല്‍ഗൊണ്ഡയിലേക്കു പോകുംവഴിയായിരുന്നു അപകടം സംഭവിച്ചത്.
"Left me deeply shocked": Telangana CM condoles demise of MLA Lasya Nanditha
Read @ANI Story | https://t.co/OSRaatA4jY#MLALasyaNanditha #TelanganaCM #RoadAccident pic.twitter.com/QiiqxUk9Fl
— ANI Digital (@ani_digital) February 23, 2024
Also Read: ശുക്രൻ മാർച്ചിൽ 2 തവണ രാശി മാറും; ഇവർക്ക് ലഭിക്കും ധനനേട്ടവും ജോലിയിൽ പ്രമോഷനും!
നന്ദിത പത്തുവർഷങ്ങൾക്കു മുൻപാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. നന്ദിത 2023 ലെ തെലങ്കാന നിയമസഭാ തിരഞ്ഞടുപ്പില്‍ സെക്കന്തരാബാദ് കന്റോണ്‍മെന്റില്‍ നിന്നാണ് വിജയിച്ചത്. ബിആര്‍എസ് നേതാവി കൂടിയായിരുന്ന ലാസ്യ നന്ദിതയുടെ പിതാവ് കഴിഞ്ഞ വര്‍ഷം മരണപ്പെട്ടിരുന്നു. ലാസ്യ നന്ദിതയുടെ മരണത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും മുതിര്‍ന്ന ബിആര്‍എസ് നേതാവ് കെ.ടി. രാമറാവുവും അനുശോചനം അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.