മുംബൈ: ആഗോള വിപണികളിലെ തളര്‍ച്ച ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചു. സെന്‍സെക്‌സ് 73.28 പോയന്റ് താഴ്ന്ന് 35,103.14 ലും നിഫ്റ്റി 38.30 പോയന്റ് നഷ്ടത്തില്‍ 10,679.70 ലുമാണ് വ്യാപാരം അവസാനിച്ചത്.
ബിഎസ്ഇയിലെ 823 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1842 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ആദ്യവ്യാപാരത്തില്‍ കുത്തനെ ഇടിഞ്ഞ പിസി ജ്വല്ലര്‍ ഓഹരി പിന്നീട് 11 ശതമാനം തിരിച്ചുകയറി. ക്വാളിറ്റി 10 ശതമാനവും മണപ്പുറം ഫിനാന്‍സ് നാലുശതമാനവും നേട്ടമുണ്ടാക്കി.
സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്‌സി, ഒഎന്‍ജിസി, എസ്ബിഐ, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, മാരുതി സുസുകി തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.
എച്ച്‌സിഎല്‍ ടെക്, വിപ്രോ, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, ഐടിസി, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.