ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

സെന്‍സെക്‌സ് 191.70 പോയിന്റ് താഴ്ന്ന് 36779.32ലും നിഫ്റ്റി 48.60 പോയിന്റ് നഷ്ടത്തില്‍ 11020.80ലുമാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്.  

Last Updated : Feb 8, 2019, 11:41 AM IST
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 191.70 പോയിന്റ് താഴ്ന്ന് 36779.32ലും നിഫ്റ്റി 48.60 പോയിന്റ് നഷ്ടത്തില്‍ 11020.80ലുമാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്.

ബിഎസ്ഇയിലെ 195 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 253 ഓഹരികള്‍ നഷ്ടത്തിലുമാണ്. വാഹനം, ലോഹം, ബാങ്ക് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലുള്ളത്.

പവര്‍ഗ്രിഡ് കോര്‍പ്, എച്ച്‌സിഎല്‍ ടെക്, ഇന്ത്യബുള്‍സ് ഹൗസിങ്, സിപ്ല, യെസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ടാറ്റ മോട്ടോഴ്‌സ്, ഐഷര്‍ മോട്ടോഴ്‌സ്, സണ്‍ ഫാര്‍മ, വേദാന്ത, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, മാരുതി സുസുകി, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Trending News