'ഉദ്ധരണി' വളച്ചൊടിച്ചു, രവിശങ്കര്‍ പ്രസാദിന് വക്കീല്‍ നോട്ടീസ്

ശശി തരൂരിന്‍റെ 'ഉദ്ധരണി' വിവാദങ്ങളുടെ പടികള്‍ കയറുകയാണ്. ശിവലിംഗത്തിലെ തേളിന്​ സമാനമാണ്​ മോദി എന്ന തന്‍റെ പരാമർശം വളച്ചൊടിക്കുകയും തന്നെ കൊലക്കുറ്റാരോപിതനായി സാമൂഹിക മാധ്യമങ്ങളിലൂടെ ചിത്രീകരിച്ചതിനുമാണ് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിനെതിരെ ശശി തരൂർ എം.പി​ വക്കീൽ നോട്ടീസ് അയച്ചത്. 

Last Updated : Nov 1, 2018, 11:39 AM IST
'ഉദ്ധരണി' വളച്ചൊടിച്ചു, രവിശങ്കര്‍ പ്രസാദിന് വക്കീല്‍ നോട്ടീസ്

ന്യൂഡല്‍ഹി: ശശി തരൂരിന്‍റെ 'ഉദ്ധരണി' വിവാദങ്ങളുടെ പടികള്‍ കയറുകയാണ്. ശിവലിംഗത്തിലെ തേളിന്​ സമാനമാണ്​ മോദി എന്ന തന്‍റെ പരാമർശം വളച്ചൊടിക്കുകയും തന്നെ കൊലക്കുറ്റാരോപിതനായി സാമൂഹിക മാധ്യമങ്ങളിലൂടെ ചിത്രീകരിച്ചതിനുമാണ് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിനെതിരെ ശശി തരൂർ എം.പി​ വക്കീൽ നോട്ടീസ് അയച്ചത്. 

മോദിക്ക്​ എതിരായ പ്രസ്താവനയെ, ഭഗവാൻ ശിവനെ അപമാനിച്ചതായി പരാമര്‍ശിക്കുകയായിരുന്നു കേന്ദ്ര നിയമമന്ത്രി. കൂടാതെ, ഇതുമായി ബന്ധപ്പെട്ട ട്വീറ്റും വീഡിയോയും പിൻവലിച്ച്​ 48 മണിക്കൂറിനകം രവിശങ്കർ പ്രസാദ് മാപ്പ് പറയണമെന്നാണ് തരൂരിന്‍റെ നോട്ടീസില്‍ പറയുന്നത്.  

അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആര്‍.എസ്.എസിന്‍റെ അസംതൃപ്തി വെളിവാക്കു൦വിധം പേരുവെളിപ്പെടുത്താത്ത ഒരു ആര്‍.എസ്.എസ് നേതാവ് നടത്തിയ വിശേഷണം പ്രമുഖ കോണ്‍ഗ്രസ്‌ നേതാവും എഴുത്തുകാരനുമായ ശശി തരൂര്‍ തന്‍റെ പുസ്തക പ്രകാശന വേളയില്‍ വെളിപ്പെടുത്തുകയുണ്ടായി. 
ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേളിനെപ്പോലെയാണ് മോദി. കൈകൊണ്ട് എടുത്തു മാറ്റാന്‍ നോക്കിയാല്‍ കുത്തേല്‍ക്കും. ശിവലിംഗത്തിലിരിക്കുന്നതിനാല്‍ ചെരിപ്പൂരി അടിക്കാനുമാകില്ല' എന്നായിരുന്നു ശശി തരൂരിന്‍റെ വാക്കുകള്‍. 

മോദി- ആര്‍.എസ്.എസ് ബന്ധത്തിലെ വിള്ളല്‍ തുറന്നുകാണിക്കുകയായിരുന്നു ശശി തരൂര്‍. ശിവലിംഗത്തിന്‍റെ പുറത്തിരിക്കുന്ന തേളാണ് ഇപ്പോള്‍ ആര്‍.എസ്.എസിനു മോദിയെന്നായിരുന്നു തരൂരിന്‍റെ പരാമര്‍ശം. 

എന്നാല്‍ ഏതു കാര്യത്തിനും രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെടുന്ന ബിജെപി നേതാക്കള്‍ ഇത്തവണയും പതിവ് തെറ്റിച്ചില്ല. തരൂരിന്‍റെ പരാമര്‍ശം, ശിവനെ അപമാനിച്ചുവെന്നാക്കി മാറ്റാനായിരുന്നു ബി.ജെ.പിയുടെ ശ്രമം. 

തരൂരിന്‍റെ പരാമര്‍ശം ശിവലിംഗത്തോടും ശിവ ഭാഗവനോടുമുള്ള അവഹേളനവുമാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ, ശിവ ഭക്തന്‍ എന്ന് സ്വയം അവകാശപ്പെടുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംഭവത്തില്‍ പ്രതികരിക്കണമെന്നും മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.  

എന്നാല്‍, ആ ഉദ്ധരണി തന്‍റെ സ്വന്തമല്ലെന്നും 6 വര്‍ഷമായി സമൂഹത്തില്‍ പ്രചരിച്ചിരുന്നതുമാണെന്നായിരുന്നു ഈ വിഷയത്തില്‍ തരൂരിന്‍റെ മറുപടി. കൂടാതെ, ബിജെപിയ്ക്ക് സമൂഹത്തിനുവേണ്ടി നല്കാന്‍ കഴിയുന്നത്‌ എത്ര തുച്ഛമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.  

 

Trending News