വൈറൽ വീഡിയോ: സമൂഹമാധ്യമങ്ങളിൽ ദിനംപ്രതി നിരവധി വീഡിയോകൾ വൈറലാകാറുണ്ട്. ഇതിൽ പലതും നമ്മെ രസിപ്പിക്കുന്നതായിരിക്കും. ചില വീഡിയോകൾ സങ്കപ്പെടുത്തുന്നതും ചിലത് ദേഷ്യം പിടിപ്പിക്കുന്നതുമാകും. വന്യമൃഗങ്ങളുടെ നിരവധി വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. ഇവയിൽ ഭൂരിഭാഗം വീഡിയോകളും വളരെ വേഗത്തിൽ വൈറലാകാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ, ഈ വീഡിയോ അത്ര രസകരമല്ല. വന്യജീവികളെ പ്രകോപിപ്പിക്കുന്ന വിധത്തിൽ പെരുമാറുന്ന ഒരു കൂട്ടം യുവാക്കളാണ് ഈ വീഡിയോയിലുള്ളത്.
കാട്ടിൽ നിന്ന് കയറി വരുന്ന ആനക്കൂട്ടത്തിന് മുന്നിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കുന്ന യുവാക്കളെ വീഡിയോയിൽ കാണാം. ആനക്കൂട്ടം റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിന് ഇടയ്ക്കാണ് യുവാക്കൾ ആനക്കൂട്ടത്തിന് മുന്നിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കുന്നത്. റോഡിന് നടുവിൽ ഇവരുടെ വാഹനം നിർത്തിയിട്ടിരിക്കുന്നത് കാണാം. ആനക്കൂട്ടത്തെ കാണുമ്പോൾ യുവാക്കൾ അവയ്ക്ക് അടുത്തേക്ക് പോകുന്നു. രണ്ട് പേർ ആനക്കൂട്ടത്തിന് അടുത്തേക്ക് പോയി സെൽഫി എടുക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. ആനക്കൂട്ടത്തിലെ മുന്നിൽ നിൽക്കുന്ന ഒരു ആന പ്രകോപിതനാകുന്നുണ്ട്. തുടർന്ന് ആന മുന്നോട്ട് ഓടിവരുന്നു. ഈ സമയം യുവാക്കൾ പേടിച്ച് വാഹനത്തിനടുത്തേക്ക് ഓടുന്നത് കാണാം.
ALSO READ: Viral video: വളർത്തുനായയെ വരിഞ്ഞുമുറുക്കിയ പെരുമ്പാമ്പിനോട് പോരാടി കുട്ടികൾ- വീഡിയോ വൈറൽ
Selfie craze with wildlife can be deadly. These people were simply lucky that these gentle giants chose to pardon their behaviour. Otherwise, it does not take much for mighty elephants to teach people a lesson. video-shared pic.twitter.com/tdxxIDlA03
— Supriya Sahu IAS (@supriyasahuias) August 6, 2022
ഐഎഎസ് ഓഫീസറായ സുപ്രിയ സാഹു ആണ് വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്നത്. 'വന്യജീവികൾക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിക്കുന്നത് അപകടകരമാണ്. ഈ മൃഗങ്ങൾ അവരുടെ ക്ഷമ കാണിച്ചുവെന്നത് യുവാക്കളുടെ ഭാഗ്യമാണ്. അല്ലാത്ത പക്ഷം ശക്തിയുള്ള ആനകൾക്ക് ഇവരെ ഒരു പാഠം പഠിപ്പിക്കാൻ അധികമൊന്നും ചെയ്യേണ്ട ആവശ്യമില്ല' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി ആളുകളാണ് വീഡിയോ കണ്ടത്. ഭൂരിഭാഗം പേരും ദേഷ്യത്തോടെയാണ് പ്രതികരിച്ചത്. ഒന്നും ചെയ്യണ്ട എന്ന് ആനകൾ തീരുമാനിച്ചത് കൊണ്ട് മാത്രമാണ് ഇവർ ജീവനോടെ ഇരിക്കുന്നത് എന്ന് പലരും അഭിപ്രായപ്പെട്ടു. മനുഷ്യർ പലപ്പോഴും മൃഗങ്ങളുടെ ആവാസവ്യവസ്ഥയിലേക്കടക്കം കടന്ന് ചെന്ന് അവയെ ശല്യപ്പെടുത്തുന്നുവെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...