)
തോബോ തോബോ എന്ന ഗാനത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ പഞ്ചാബി ഗായകൻ കരൺ ഓജ്‌ലയ്ക്ക് നേരെ ഷൂ ഏറ്. ലണ്ടനിൽ വച്ച് നടന്ന സംഗീത പരിപാടിക്കിടെയാണ് ഗായകന് ദുരനുഭവം ഉണ്ടായത്.
തിങ്ങി നിറഞ്ഞ കാണികൾക്ക് മുമ്പിൽ നിന്ന് പാടുകയായിരുന്നു കരൺ ഓജ്‌ല. അദ്ദേഹത്തിനോടൊപ്പം വേദിയിൽ രണ്ട് പേർ നൃത്തം ചെയ്യാനുമുണ്ടായിരുന്നു. ഇതിനിടയിൽ കാണികളിൽ നിന്നൊരാൾ അദ്ദേഹത്തിന് നേരെ ഷൂ എറിയുകയായിരുന്നു. കരണിന്റെ മുഖത്തിനും തോളിനുമിടയിലാണ് ഷൂ വീണത്.
ഉടൻ തന്നെ പാട്ട് നിർത്തി ഷൂ എറിഞ്ഞത് ആരാണെന്ന് മൈക്കിലൂടെ ചോദിച്ചു. ചെയ്തതാരാണെങ്കിലും വേദിയിലേക്ക് വരണം. കാര്യങ്ങൾ നേരിട്ട് തന്നെ ചെയ്യാം. ഷൂ എറിയാൻ മാത്രം മോശമായിട്ടല്ല താൻ പാടിയതെന്നും കരൺ പറഞ്ഞു. ഷൂ എറിഞ്ഞയാളെ സുരക്ഷാ ഉദ്യോഗസ്ഥർ കാണികൾക്കിടയിൽ നിന്ന് കണ്ടെത്തി പരിപാടി നടക്കുന്ന സ്ഥലത്ത് നിന്ന് പുറത്താക്കി. സംഭവത്തിന്റെ വീഡിയോകൾ സമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പിന്നാലെ താരത്തിന് പിന്തുണ അറിയിച്ചും അഭിനന്ദിച്ചും നിരവധി പേർ മുന്നോട്ട് വന്നു. സന്ദർഭത്തെ ഉചിതമായി കൈകാര്യം ചെയ്യാൻ ഗായകന് കഴിഞ്ഞുവെന്നാണ് ഭൂരിഭാഗം പേരുടെയും പ്രതികരണം. സംഭവം നടന്ന പരിപാടിയിൽ താൻ ഉണ്ടായിരുന്നെന്നും സംഭവിച്ചത് മുൻകൂട്ടി എഴുതിയ തിരക്കഥയുടെ അടിസ്ഥാനത്തിലല്ലെന്നും ഒരാൾ പറഞ്ഞു.
മികച്ച ഗായകനും റാപ്പറും ഗാനരചയിതാവുമായിട്ടാണ് കരൺ അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ നിരവധി ഗാനങ്ങൾ വിവിധ ചാർട്ടുകളിൽ ഇടം നേടിയിട്ടുണ്ട്. 'ഡോണ്ട് വറി' എന്ന ഗാനമാണ് അദ്ദേഹത്തിന്റെ കരിയറിൽ വഴിതിരവായത്. ബാഡ് ന്യൂസ് എന്ന സിനിമയിലെ അടുത്തിടെ പുറത്തിറങ്ങിയ തോബോ തോബാ എന്ന ഗാനം വലിയ രീതിയിൽ വൈറലായിരുന്നു. ഗാന രംഗത്തിലെ വിക്കി കൗശാലിന്റെ നൃത്തച്ചുവടുകൾ കരൺ ഓജ്‌ല ആലപിച്ച ഗാനത്തെ കൂടുതൽ പ്രസിദ്ധമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.