സിദ്ദു മുസേവാലയുടെ അവസാന ഗാനം നീക്കം ചെയ്ത് യൂട്യൂബ്

പഞ്ചാബി റാപ്പ് ഗായകനും അഭിനേതാവുമായ സിദ്ദു മുസേവാല കൊല്ലപ്പെട്ട ശേഷം റിലീസ് ചെയ്ത  ഗാനം അദ്ദേഹത്തിന്‍റെ യൂട്യൂബ് പേജിൽ നിന്ന് നീക്കം ചെയ്തു. പഞ്ചാബ് സർക്കാരും ഹരിയാനയുമായുള്ള ജല പ്രശ്നമാണ് 'എസ് വൈഎൽ' എന്ന ഗാനത്തിലെ പ്രധാന വിഷയം

Written by - Zee Malayalam News Desk | Last Updated : Jun 27, 2022, 08:32 AM IST
  • യൂട്യൂബ് പേജിൽ നിന്ന് നീക്കം ചെയ്തു
  • സിഖ് പതാക ഉയർത്തിയതിന്‍റെ ദൃശ്യങ്ങളും ഗാനത്തിലുണ്ട്
  • ഗാനം റിലീസായി ആദ്യ ദിവസങ്ങളിൽ തന്നെ വമ്പൻ ഹിറ്റായി മാറി
സിദ്ദു മുസേവാലയുടെ അവസാന ഗാനം നീക്കം ചെയ്ത് യൂട്യൂബ്

ഡൽഹി: പഞ്ചാബി റാപ്പ് ഗായകനും അഭിനേതാവുമായ സിദ്ദു മുസേവാല കൊല്ലപ്പെട്ട ശേഷം റിലീസ് ചെയ്ത  ഗാനം അദ്ദേഹത്തിന്‍റെ യൂട്യൂബ് പേജിൽ നിന്ന് നീക്കം ചെയ്തു. പഞ്ചാബ് സർക്കാരും ഹരിയാനയുമായുള്ള ജല പ്രശ്നമാണ് 'എസ് വൈഎൽ' എന്ന ഗാനത്തിലെ പ്രധാന വിഷയം.സത്ലജ്-യമുന ലിങ്ക് കനാലുമായിബന്ധപ്പെട്ട് ഇരു സംസ്ഥാനങ്ങളും തമ്മിൽ മൂന്ന് ദശാബ്ദങ്ങളിൽ കൂടുതലായി തുടരുന്ന തർക്കമാണ് നിലനിൽക്കുന്നത്. 

'സർക്കാരിൽനിന്നുള്ള നിയമപരമായ പരാതി കാരണം ഈ ഉള്ളടക്കം ഡൊമെയ്നിൽ ലഭ്യമല്ല' എന്ന് നല്‍കിക്കൊണ്ടാണ് ഗാനവീഡിയോ യൂട്യൂബ് നീക്കം ചെയ്തിരിക്കുന്നത്.ജലത്തർക്കത്തിന് പുറമേ അവിഭക്ത പഞ്ചാബിനെക്കുറിച്ചും 1984ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചും കർഷക പ്രക്ഷേഭത്തിനിടെ ചെങ്കോട്ടയിൽ സിഖ് പതാക ഉയർത്തിയതിന്‍റെ ദൃശ്യങ്ങളും ഗാനത്തിലുണ്ട്. മരണത്തിനു മുൻപ് സിദ്ദു മൂസെവാല തന്നെ എഴുതി സംവിധാനം ചെയ്തതാണ് ഈ ഗാനം. കഴിഞ്ഞമാസം വെടിയേറ്റ് മരിച്ച മുസേവാലയുടെ അവസാന ഗാനം ജൂൺ 23 വെള്ളിയാഴ്ചയാണ് യൂട്യൂബിലെത്തിയത്.

ഗാനം റിലീസായി ആദ്യ ദിവസങ്ങളിൽ തന്നെ വമ്പൻ ഹിറ്റായി മാറി. 27 മില്യൺ ആളുകൾ വീഡിയോ കാണുകയും 3.3 മില്ല്യൺ ലൈക്കുകളും വിഡിയോയ്ക്ക് ലഭിച്ചിരുന്നു. മെയ് 29ന് പഞ്ചാബിലെ മാൻസ ജില്ലയിലെ ഗ്രാമത്തിൽവെച്ചാണ് മൂസെ വാലെ വെടിയേറ്റ് മരിച്ചത്. പഞ്ചാബ് സർക്കാർ വെടിയേറ്റ് മരിച്ചതിന് പിന്നാലെയാണ് മുസെവാല കൊല്ലപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

 

 

Trending News