ശ്രദ്ധിക്കേണ്ടത് ഏതൊക്കെ കോൾ ? ഏതൊക്കെ മെസ്സേജ് ? നിർദ്ദേശങ്ങളുമായി എസ്ബിഐ

തട്ടിപ്പുകാർ എങ്ങനെയാണ് ആളുകളെ കബളിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് എസ്ബിഐയുടെ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Oct 10, 2022, 01:33 PM IST
  • 25 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ വഴിയാണ് ഇത് ബാങ്ക് ആളുകളിലേക്ക് എത്തിച്ചത്
  • വ്യാജ കോളുകളിൽ എന്ത് ചെയ്യണം എന്ന് പറയുന്നു
  • അക്ഷരപ്പിശകുകളോ വ്യാകരണ പിശകുകളോ ഉള്ള സന്ദേശങ്ങൾ ഒഴിവാക്കണം
ശ്രദ്ധിക്കേണ്ടത് ഏതൊക്കെ കോൾ ? ഏതൊക്കെ മെസ്സേജ് ? നിർദ്ദേശങ്ങളുമായി എസ്ബിഐ

ന്യൂഡൽഹി: തട്ടിപ്പ് കോളുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ചില സുപ്രധാന നിർദ്ദേശങ്ങൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പങ്കുവെച്ചിട്ടുണ്ട്. 25 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ വഴിയാണ് ഇത് ബാങ്ക് ആളുകളിലേക്ക് എത്തിച്ചത്.ഇത്തരം കോളുകൾ വഴി നിങ്ങളുടെ സ്വകാര്യ/സാമ്പത്തിക വിവരങ്ങൾ ചോർത്താൻ ഇവയോടോ, SMS-നോട് പ്രതികരിക്കുകയോ, തിരികെ കോളുകൾ വിളിക്കുകയോ ചെയ്യരുതെന്ന് ബാങ്ക് പറയുന്നു

തട്ടിപ്പുകാർ എങ്ങനെയാണ് ആളുകളെ കബളിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് എസ്ബിഐയുടെ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് ആളുകൾക്ക് പലപ്പോഴും കോളുകൾ വരാറുണ്ട്. “പ്രിയ ഉപഭോക്താവേ, നിങ്ങളുടെ കഴിഞ്ഞ മാസത്തെ ബിൽ അപ്‌ഡേറ്റ് ചെയ്യാത്തതിനാൽ ഇന്ന് രാത്രി 9.30 ന് വൈദ്യുതി ഓഫീസിൽ നിന്ന് നിങ്ങളുടെ വൈദ്യുതി വിച്ഛേദിക്കും. എന്നായിരിക്കും സന്ദേശം.
ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങളിൽ വീഴരുതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നു.

സൂക്ഷിക്കണോ?

ഏതെങ്കിലും ഫോൺ നമ്പറിൽ നിന്നോ ബാങ്കിന്റെ ഔദ്യോഗിക ഐഡിയിൽ നിന്നോ അല്ലാതെ വരുന്ന സന്ദേശങ്ങൾ  സൂക്ഷിക്കണം.
– നിങ്ങളടോ വളരെ പെട്ടെന്ന് എന്തെങ്കിലും ചെയ്യണം എന്ന് പറയുന്ന കോളുകളും സൂക്ഷിക്കണം.
- അക്ഷരപ്പിശകുകളോ വ്യാകരണ പിശകുകളോ ഉള്ള സന്ദേശങ്ങൾ നിർബന്ധമായും ഒഴിവാക്കുക

എസ്ബിഐ പലിശ നിരക്ക് ഉയർത്തുന്നു

ഇതൊക്കെയാണെങ്കിലും റിപ്പോ നിരക്ക് 0.50 ശതമാനം വർദ്ധിപ്പിച്ചതിന് ശേഷം എസ്ബിഐയും ബാങ്ക് ഓഫ് ഇന്ത്യയും ഉൾപ്പെടെയുള്ള പല ധനകാര്യ സ്ഥാപനങ്ങളും അവരുടെ പലിശ നിരക്ക് ഉയർത്തിയിരിക്കുകയാണ്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി റിസർവ് ബാങ്ക് ദ്വൈമാസ ധനനയ അവലോകനത്തിൽ പോളിസി നിരക്ക് റിപ്പോ 0.5 ശതമാനം മുതൽ 5.9 ശതമാനം വരെ വർധിപ്പിച്ചിരുന്നു. ഹൗസിംഗ് ലോൺ കമ്പനിയായ എച്ച്‌ഡിഎഫ്‌സി ലിമിറ്റഡ് വെള്ളിയാഴ്ച വായ്പയുടെ പലിശ നിരക്ക് 0.50 ശതമാനം വരെ വർദ്ധിപ്പിച്ചു. പലിശ നിരക്ക് വർധിക്കുന്നതോടെ എച്ച്‌ഡിഎഫ്‌സി ഭവനവായ്പ എടുക്കുന്നവരുടെ പ്രതിമാസ ഗഡുവും കൂടും.

വനവായ്പയ്ക്ക് പലിശയിളവ് നൽകുന്ന ബാങ്ക്

ഉത്സവ സീസണിൽ, ഭവനവായ്പ എടുക്കുന്നതിന് എസ്ബിഐ പലിശയിളവ് നൽകുന്നു. പുതിയ വീട് വാങ്ങുന്ന ഉപഭോക്താക്കൾക്ക് 2023 ജനുവരി 31 വരെ ഈ കിഴിവ് പ്രയോജനപ്പെടുത്താം. ഈ ഓഫറിൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പകൾക്ക് 0.30% വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. എസ്ബിഐയിൽ സാധാരണ ഭവനവായ്പ പലിശ നിരക്ക് 8.55% മുതൽ 9.05% വരെയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News