Sitaram Yechury: ഇന്ധനവില വർധനവിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി സിപിഎം; അനുപമ വിഷയം അറിയില്ലെന്ന് യെച്ചൂരി

രാജ്യത്ത് കർഷകർ നടത്തുന്ന സമരങ്ങൾക്ക് കേന്ദ്ര കമ്മിറ്റിയുടെ പിന്തുണ പ്രഖ്യാപിച്ചുവെന്നും സീതാറാം യെച്ചൂരി അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Oct 25, 2021, 06:41 PM IST
  • അനുപമ വിഷയത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
  • തന്റെ ശ്രദ്ധയിൽ വിഷയം വന്നിട്ടില്ല.
  • കേരത്തിലെ വിഷയത്തിൽ സംസ്ഥാന ഘടകം ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.
Sitaram Yechury: ഇന്ധനവില വർധനവിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി സിപിഎം; അനുപമ വിഷയം അറിയില്ലെന്ന് യെച്ചൂരി

New Delhi: രാജ്യത്തെ ഇന്ധനവില (fuel price) വർധനവിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി (Nation wide protest) സിപിഎം (CPM). നഗരങ്ങളിലും വില്ലേജ് - താലൂക്ക് തലങ്ങളിലും സമരം സംഘടിപ്പിക്കും. ഇന്ധനവിലയിൽ വർധനവുണ്ടാകുന്നത് ജനങ്ങളെ കൊള്ളയടിക്കുന്നതിന് തുല്യമാണെന്നും ക്ഷേമ പദ്ധതികൾക്കും വാക്സിനേഷനുമാണ് വില വർധനയെന്നത് അസംബന്ധമാണെന്നും സീതാറാം യെച്ചൂരി (Sitaram Yechury) പറഞ്ഞു. 

അതേസമയം കേരളത്തിൽ ഇപ്പോൾ മാധ്യമങ്ങളിലും മറ്റുമായി നിറഞ്ഞു നിൽക്കുന്ന അനുപമ വിഷയത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേര്‍ത്തു. തന്റെ ശ്രദ്ധയിൽ വിഷയം വന്നിട്ടില്ല. കേരത്തിലെ വിഷയത്തിൽ സംസ്ഥാന ഘടകം ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: LPG CNG Prices Hike: പെട്രോളിനും ഡീസലിനും ശേഷം ഇനി CNG യുടെയും LPG യുടേയും വില വർദ്ധിക്കും! 

രാജ്യത്ത് കർഷകർ നടത്തുന്ന സമരങ്ങൾക്ക് കേന്ദ്ര കമ്മിറ്റിയുടെ പിന്തുണ പ്രഖ്യാപിച്ചുവെന്നും സീതാറാം യെച്ചൂരി അറിയിച്ചു. നവംബർ 26 ന് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സമരം നടത്തും. പൊതുമേഖലയിലെ ഓഹരി വിറ്റഴിക്കലിനെതിരെ നടക്കുന്ന സമരങ്ങൾക്കും സിപിഎം പിന്തുണ അറിയിച്ചു. 

Also Read: Fuel Price Hike : ഇന്ധന വില ഇന്നും കൂടി, സംസ്ഥാനത്തെ പെട്രോൾ വില 110ൽ എത്തി

100 കോടി വാക്സിനേഷൻ എന്നത് വലിയ കാര്യമാണ്. എന്നാൽ ഈ 100 കോടിയിലേക്ക് എത്രയോ മുൻപ് തന്നെ നമുക്ക് എത്താൻ സാധിക്കുമായിരുന്നു. സർക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായതായി യെച്ചൂരി ആരോപിച്ചു. മുഴുവനായി വാക്സിൻ സ്വീകരിച്ചത് ജനസംഖ്യയുടെ 21% മാത്രമാണ്. ഒരു ദിവസം വെറും 40 ലക്ഷം ഡോസ് വാക്സിൻ മാത്രമാണ് നൽകുന്നത്. വാക്സിനേഷൻ വർധിപ്പിക്കണം. വാക്സിനേഷന് അനുവദിച്ച 35,000 കോടി എവിടെയെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

Also Read: Petrol, Diesel Price : ജനങ്ങൾക്ക് ഇരുട്ടടിയായി രാജ്യത്ത് ഇന്ധന വില വീണ്ടും വർധിച്ചു

ജമ്മു കശ്മീരിലെ (Jammu Kashmir) സ്ഥിതിയെ കുറിച്ചും യെച്ചൂരി (Yechury) പരാമർശം നടത്തി. ആശങ്കാജനകമാണ് ജമ്മു കശ്മീരിലെ സ്ഥിതി. കുടിയേറ്റ തൊഴിലാളികളെ ലക്ഷ്യം വച്ചാണ് ഭീകരർ ആക്രണം നടത്തുന്നത്. 90കളെ ഓർമ്മിപ്പിക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങൾ. 370 റദ്ദാക്കിയ ശേഷം സമാധാനം എന്നതായിരുന്നു സർക്കാരിന്റെ അവകാശ വാദം. ജമ്മു കശമീരിന്റെ സംസ്ഥാന പദവി അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News