ഉത്തർപ്രദേശ്​ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെ തിരഞ്ഞെടുത്തു​

യോഗി ആദിത്യനാഥ്​ ഉത്തർപ്രദേശ്​ മുഖ്യമന്ത്രി. 

Last Updated : Mar 18, 2017, 06:52 PM IST
ഉത്തർപ്രദേശ്​ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെ തിരഞ്ഞെടുത്തു​

ലക്‌നൗ: യോഗി ആദിത്യനാഥ്​ ഉത്തർപ്രദേശ്​ മുഖ്യമന്ത്രി. ഖൊരക്​പൂരിൽ നിന്നുള്ള നിയമസഭ അംഗമായ യോഗി ആദിത്യനാഥിനെയാണ് അടുത്ത യു.പി മുഖ്യമന്ത്രിയായി ബി.ജെ.പി തെരഞ്ഞെടുത്തത്. രണ്ട് ഉപമുഖ്യമന്ത്രിമാരെയും നിയമിക്കാന്‍ ബി.ജെ.പി നിയമസഭാകക്ഷി യോഗം തീരുമാനിച്ചു.

തീവ്ര ഹിന്ദുത്വ നിലപാട്​ ഉയർത്തി പിടിക്കുന്ന നേതാവാണ്​ ആദിത്യനാഥ്​. വിവാദ പ്രസ്​താവനകളിലൂടെയും ആദിത്യനാഥ്​ വാർത്തകളിൽ ഇടംപിടിച്ചിരുന്നു​. ആർ.എസ്​.എസിന്‍റെ പിന്തുണയാണ്​ ആദിത്യനാഥിന് മുഖ്യമന്ത്രി സ്ഥാനത്തെത്താൻ​ ഗുണകരമായത്​.

തിരഞ്ഞെടുപ്പു വിജയം മുതൽ അവസാന നിമിഷം വരെ തുടർന്നുവന്ന അനിശ്ചിതത്വങ്ങൾക്കും, ഒരു ദിവസം നീണ്ടുനിന്ന മാരത്തൺ ചർച്ചകൾക്കും ഒടുവിലാണ് യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കുന്ന കാര്യത്തിൽ സമവായത്തിലെത്തിയത്. 

വൈകിട്ടു ചേർന്ന നിയമസഭാ കക്ഷിയോഗത്തിൽ യോഗി ആദിത്യനാഥിനെ ഔദ്യോഗികമായി നിയമസഭാകക്ഷി നേതാവായും തിരഞ്ഞെടുത്തു. കേന്ദ്രമന്ത്രി എം.വെങ്കയ്യ നായിഡുവും മുതിർന്ന ബിജെപി നേതാവ് ഭൂപേന്ദ്ര യാദവും നിരീക്ഷകരെന്ന നിലയില്‍ യോഗത്തിൽ പങ്കെടുത്തു.

Trending News