Jawan Killed: ജമ്മുകാശ്മീരിൽ തട്ടികൊണ്ടുപോയ ജവാനെ കൊലപ്പെടുത്തി; മൃതദേഹം വെടിയേറ്റ നിലയിൽ

കൊലപാതകത്തിന്റെ ഉത്തരവാദിത്വം നിരോധിത സംഘടനയായ ടിആർഎഫ് ഏറ്റെടുത്തു.

Written by - Zee Malayalam News Desk | Last Updated : Oct 9, 2024, 12:45 PM IST
  • അനന്തന​ഗറിൽ നിന്ന് തട്ടികൊണ്ടുപോയ ജവാനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
  • നൗ​ഗം സ്വദേശി ഹിലാൽ അഹമ്മദ് ഭട്ടാണ് കൊല്ലപ്പെട്ടത്
  • ഉത്തരവാദിത്വം നിരോധിത സംഘടനയായ ടിആർഎഫ് ഏറ്റെടുത്തു
Jawan Killed: ജമ്മുകാശ്മീരിൽ തട്ടികൊണ്ടുപോയ ജവാനെ കൊലപ്പെടുത്തി; മൃതദേഹം വെടിയേറ്റ നിലയിൽ

കഴിഞ്ഞ ദിവസം അനന്തന​ഗറിൽ നിന്ന് തട്ടികൊണ്ടുപോയ ജവാനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊക്കൻ നാ​ഗിലെ വനമേഖലയിൽ നിന്ന് വെടിയേറ്റനിലയിലായിരുന്നു മ‍ൃതദേഹം കണ്ടെത്തിയത്.

നൗ​ഗം സ്വദേശി ഹിലാൽ അഹമ്മദ് ഭട്ടാണ് കൊല്ലപ്പെട്ടത്. ടെറിട്ടോറിൽ  ആർമിയിലെ ജവാനാണ് ഭട്ട്. സംഭവത്തിന്റെ ഉത്തരവാദിത്വം നിരോധിത സംഘടനയായ ടിആർഎഫ് ഏറ്റെടുത്തു.

Read Also: നടൻ ടിപി മാധവൻ അന്തരിച്ചു; അന്ത്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ

ടെറിട്ടോറിയൽ ആർമിയിൽ ജോലി ചെയ്യുന്ന രണ്ട് സൈനികരെ തട്ടിക്കൊണ്ടുപോകാനായിരുന്നു ഭീകരർ ശ്രമിച്ചത്. അനന്തനാഗിലെ കൊക്കർനാഗ് ഏരിയയിലെ ഷാൻഗസ് എന്ന സ്ഥലത്ത് വച്ചായിരുന്നു സംഭവം. എന്നാൽ ഒരു സൈനികൻ ഭീകരരുടെ പിടിയിൽ നിന്നും രക്ഷപ്പെട്ടു. അവശേഷിച്ച സൈനികനുമായി ഭീകരർ കടന്നുകളയുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News