ത്യാ​ഗത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകം; അമ്മയ്ക്കായി താജ് മഹൽ പണിത് മകൻ

Son built Taj Mahal for his mother: രാജസ്ഥാനില് നിന്നും ഇറക്കു മതി ചെയ്ത മാർബിളും മറ്റുമാണ് ഉപയോഗിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 11, 2023, 01:53 PM IST
  • തമിഴ്നാട് തിരുവാരൂർ ജില്ലയിലെ അമ്മയ്യപ്പൻ സ്വദേശിയായ അമറുദ്ദീൻ ഷെയ്ഖ് ദാവൂദാണ് ആ മകൻ.
  • ചെന്നൈയിൽ ഹാർഡ് വെയർ സ്ഥാപനം നടത്തിയിരുന്ന പിതാവ് അബ്ദുൾ ഖാദറിന്റെ മരണ ശേഷം അമ്മ ജൈലാനി ബീവി മക്കളെ വളർത്താൻ നന്നായി കഷ്ടപ്പെട്ടെന്ന് അമറുദ്ദീൻ പറയുന്നു.
ത്യാ​ഗത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകം; അമ്മയ്ക്കായി താജ് മഹൽ പണിത് മകൻ

ചെന്നൈ: താജ് മഹൽ എന്നും സ്നേ​​ഹത്തിന്റെ പര്യായമായാണ് കണക്കാക്കുന്നത്. നൂറ്റാണ്ടുകൾക്ക് മുന്നേ ഷാജ​ഹാൻ ചക്രവർത്തി തന്റെ പത്നിയായ മുംതാസിനോടുള്ള പ്രണയത്തിന്റെ സൂചകമായാണ് ഇത് പണിതത്. ഇപ്പോഴിതാ കാലങ്ങൾക്ക് മറ്റൊരു താജ്മ​ഹൽ ഉയർന്നിരിക്കുകയാണ്. ഇത്തവണ ഒരു മകൻ തന്റെ അമ്മയ്ക്കായാണ് താജ്മഹൽ പണിതിരിക്കുന്നത്. അമ്മയോടുള്ള സ്നേ​ഹത്തിന്റെ സൂചകമായി 5 കോടി പണിതാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

തമിഴ്നാട് തിരുവാരൂർ ജില്ലയിലെ അമ്മയ്യപ്പൻ സ്വദേശിയായ അമറുദ്ദീൻ ഷെയ്ഖ് ദാവൂദാണ് ആ മകൻ. മാതാവായ ജൈലാനി ബീവി അന്തരിച്ചപ്പോൾ, തന്റെ പ്രിയപ്പെട്ട അമ്മയ്ക്ക് ആദരാഞ്ജലിയായി ഒരു സ്മാരക ഭവനം നിർമ്മിക്കാൻ അമറുദ്ദീൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് താജ്മഹലിന്റെ ആലോചനയിലേക്കെത്തുന്നത്. നിർമ്മാണത്തിനായി രാജസ്ഥാനിൽ നിന്ന് മാർബിൾ ഇറക്കുകയും വിദഗ്ധ തൊഴിലാളികളെ കൊണ്ടുവരുകയും ചെയ്തു. ചെന്നൈയിൽ ഹാർഡ് വെയർ സ്ഥാപനം നടത്തിയിരുന്ന പിതാവ് അബ്ദുൾ ഖാദറിന്റെ മരണ ശേഷം അമ്മ  ജൈലാനി ബീവി മക്കളെ വളർത്താൻ നന്നായി കഷ്ടപ്പെട്ടെന്ന് അമറുദ്ദീൻ പറയുന്നു.

ALSO READ: എൻജിൻ തകരാർ; പറന്നുയർന്നതിന് പിന്നാലെ ഇൻഡി​ഗോ വിമാനം തിരിച്ചിറക്കി

നാല് പെൺമക്കളും ഒരു മകനുമാണ് ഇവർക്കുണ്ടായിരുന്നത്. അബ്ദുൽ ഖാദർ മരിക്കുമ്പോൾ അദ്ദേഹത്തിന്റെ മകൻ അമറുദ്ദീൻ ഷെയ്ഖ് ദാവൂദിന് വെറും പതിനൊന്ന് വയസ്സായിരുന്നു പ്രായം. ഭർത്താവിന്റെ മരണ ശേഷം ജൈലാനി ബീവി തന്റെ കുട്ടികളെ വളർത്താനായി ഒറ്റയ്ക്ക് കട നോക്കി നടത്തി. അതിനായി അപാരമായ ശക്തിയും അർപ്പണബോധവും പ്രകടിപ്പിച്ചെന്നും  അമറുദ്ദീൻ ഓർത്തു . ബിഎ ബിരുദം പൂർത്തിയാക്കിയ അമറുദ്ദീൻ ഷെയ്ഖ് ദാവൂദ് ചെന്നൈയിൽ ബിസിനസ് നടത്തുകയാണ്.

രണ്ട് വർഷം വേണ്ടി വന്നു നിർമാണം ഈ സ്നേഹ സൗദത്തിന്റെ നിർമ്മാണം പൂർത്തീകരിക്കാൻ. ശേഷം ജൂൺ 2 ന് പൊതുജനങ്ങൾക്കായി ഈ താജ്മഹൽ തുറന്നു നൽകി. എല്ലാ മതങ്ങളിൽ നിന്നുമുള്ള ആളുകൾക്ക് സന്ദർശിക്കാനും ആദരാഞ്ജലികൾ അർപ്പിക്കാനും എത്താം.  നിരവധി സന്ദർശകരാണ് താജ് മഹൽ കാണാനെത്തുന്നത്. പത്ത് വിദ്യാർത്ഥികൾക്ക് താമസിക്കാനും സൗകര്യമുണ്ട്. അമാവാസി ദിനത്തിൽ ഉമ്മ മരിച്ചതിനാൽ എല്ലാ അമാവാസിയിലും 1000 പേർക്ക് സ്വയം പാകം ചെയ്ത ബിരിയാണിയും ഇയാൾ വിതരണം ചെയ്യുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News