New Delhi: ഏകീകൃത സിവിൽ കോഡിനായി നിയമ കമ്മീഷൻ നിർദ്ദേശങ്ങൾ തേടുകയും പാര്‍ലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിൽ ബില്ലിന്‍റെ കരട് റിപ്പോർട്ടുകൾ പാർലമെന്‍റില്‍ അവതരിപ്പിക്കുകയും ചെയ്യുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നതോടെ വിഷയം ദേശീയ രാഷ്ട്രീയ ശ്രദ്ധ നേടിയിരിയ്ക്കുകയാണ്.
Also Read: Uniform Civil Code: ഏകീകൃത സിവില്‍ കോഡില്‍ നിലപാട് വ്യക്തമാക്കി ബിജെപിയുടെ മേഘാലയ സഖ്യകക്ഷി NPP
ഏകീകൃത സിവിൽ കോഡ് വിഷയത്തില്‍ തങ്ങളുടെ നിലപാട് അന്തിമമാക്കാനുള്ള ശ്രമത്തിലാണ് രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ. റിപ്പോർട്ടുകൾ പ്രകാരം ഈ വിഷയത്തിൽ അടിയന്തിര ചര്‍ച്ചയ്ക്കായി പാർലമെന്‍റററി കമ്മിറ്റി യോഗം വിളിച്ച് ചേര്‍ത്തിരിയ്ക്കുകയാണ് കോണ്‍ഗ്രസ്.
വൈകുന്നേരം ചേരുന്ന യോഗത്തില്‍ സോണിയ ഗാന്ധി അദ്ധ്യക്ഷത വഹിക്കും. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാന നേട്ടമായി ബിജെപി ചൂണ്ടിക്കാട്ടാന്‍ സാധ്യതയുള്ള ഈ വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കണം എന്ന് പാര്‍ട്ടി ചര്‍ച്ച ചെയ്യും. ഇതുകൂടാതെ, ഈ യോഗത്തിൽ മൺസൂൺ സമ്മേളനത്തിൽ പാർലമെന്‍റില്‍ ഉന്നയിക്കേണ്ട വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.
ഇതിന് പുറമെ ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് ജൂലൈ 3ന് എല്ലാ പ്രതിപക്ഷ നേതാക്കളുമായും കോൺഗ്രസ് യോഗം ചേരുന്നുണ്ട്. ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച് ജൂലൈ മൂന്നിന് നടക്കുന്ന യോഗത്തിന്‍റെ രൂപരേഖ ഇന്ന് ചേരുന്ന യോഗം തീരുമാനിക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
ഏകീകൃത സിവിൽ കോഡ് വിഷയത്തില്‍ രാജ്യത്തെ ജനങ്ങളോട് നിർദേശങ്ങൾ നൽകാൻ നിയമ കമ്മീഷൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഈ വിഷയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്രദ്ധ നേടിയത്. അടുത്തിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ പാർട്ടി പ്രവർത്തകർക്കും പ്രതിപക്ഷത്തിനും ഈ വിഷയത്തിൽ വ്യക്തമായ സന്ദേശം നൽകിയതോടെയാണ് വിഷയം ശ്രദ്ധയിൽപ്പെട്ടത്.
ഭോപ്പാലിൽ പാർട്ടി പ്രവർത്തകരുമായി നടത്തിയ സംവാദത്തിനിടെ, രാജ്യത്തെ രണ്ട് നിയമങ്ങൾ കൊണ്ട് നയിക്കാനാവില്ലെന്നും എല്ലാവർക്കും ഒരു നിയമം വേണമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. "ആളുകൾക്ക് രണ്ട് വ്യത്യസ്ത നിയമങ്ങൾ ഉണ്ടെങ്കിൽ ഒരു കുടുംബം പ്രവർത്തിക്കുമോ? പിന്നെ ഒരു രാജ്യം എങ്ങനെ പ്രവർത്തിക്കും? നമ്മുടെ ഭരണഘടനയും എല്ലാ ആളുകൾക്കും തുല്യ അവകാശങ്ങൾ ഉറപ്പുനൽകുന്നു," പ്രധാനമന്ത്രി മോദി പറഞ്ഞു.
മറുവശത്ത്, ഗുജറാത്ത്, ഉത്തരാഖണ്ഡ് തുടങ്ങിയ നിരവധി സംസ്ഥാനങ്ങൾ ഇതിനകം ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിന്‍റെ തയ്യാറെടുപ്പിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...