കര്‍ണാടക തെരഞ്ഞെടുപ്പ്: വോട്ടര്‍മാരുടെ ഹൃദയത്തില്‍ ഇടം നേടുക, അതിലൂടെ വിജയം നേടുക; പ്രധാനമന്ത്രി

അടുത്തമാസം നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഊര്‍ജ്ജസ്വലതയോടെ പ്രചാരണത്തില്‍ ഏര്‍പ്പെടാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്ത്രീ പുരുഷ തുല്യ പ്രാതിനിധ്യവും അദ്ദേഹം ആവശ്യപ്പെട്ടു.

Last Updated : Apr 26, 2018, 11:26 AM IST
 കര്‍ണാടക തെരഞ്ഞെടുപ്പ്: വോട്ടര്‍മാരുടെ ഹൃദയത്തില്‍ ഇടം നേടുക, അതിലൂടെ വിജയം നേടുക;   പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അടുത്തമാസം നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഊര്‍ജ്ജസ്വലതയോടെ പ്രചാരണത്തില്‍ ഏര്‍പ്പെടാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്ത്രീ പുരുഷ തുല്യ പ്രാതിനിധ്യവും അദ്ദേഹം ആവശ്യപ്പെട്ടു.

വികസനത്തെക്കുറിച്ച് സംസാരിക്കാൻ മടിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളാണ്‌ പ്രതിപക്ഷത്തുള്ളത്. അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് വിഭജനത്തിലാണ്. എന്നാല്‍ നമ്മുടെ പാര്‍ട്ടി, രാജ്യത്ത് നടപ്പിലായി വരുന്ന  വികസന മാതൃക ഉദാഹരമായി ചൂണ്ടികാട്ടിയാണ് പ്രചാരണ൦ നടത്തേണ്ടത്, അദ്ദേഹം അഭിപ്രായപ്പെട്ടു. 

പൊതുജന വികാരത്തെ ഹനിക്കുന്ന പ്രവണതയാണ് പ്രതിപക്ഷത്തിനുള്ളത് എന്നദ്ദേഹം പറഞ്ഞു. അവര്‍ ജാതി അടിസ്ഥാനത്തിലുള്ള രാഷ്ട്രീയത്തിൽ മുഴുകുന്നതായും അദ്ദേഹം ആരോപിച്ചു. അവർ തെരഞ്ഞെടുപ്പിനു മുൻപ് ചില സമുദായക്കാരുടെ വികാരങ്ങൾ ചൂഷണം ചെയ്യുകയും തെരഞ്ഞെടുപ്പിനു ശേഷം അവരെ മറക്കുകയും ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുന്‍ തെരഞ്ഞെടുപ്പുകള്‍ ശ്രദ്ധിച്ചാല്‍ ഇത് മനസ്സിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നമോ ആപ്പ് വഴി ബി.ജെ.പി സ്ഥാനാർത്ഥികൾ, ഭാരവാഹികൾ, തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ എന്നിവരുമായി ആശയവിനിമയം നടത്തുന്ന അവസരത്തിലാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്. അതുകൂടാതെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട സമയം അവസാനിച്ച സ്ഥിതിയ്ക്ക് പ്രവര്‍ത്തകര്‍ ഓരോ വീടുകളിലും എത്തി പ്രചരണം നടത്തണമെന്നും അവരുടെ പരാതികള്‍ കേള്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

മോദി സംസ്ഥാനത്ത് വിജയം കൈവരിക്കുന്നതിനുള്ള തന്ത്രവും പ്രവര്‍ത്തകര്‍ക്ക് പറഞ്ഞു കൊടുത്തു. തങ്ങളുടെ ലക്ഷ്യം സംസ്ഥാനത്ത് വിജയിക്കുക എന്നതല്ല, സംസ്ഥാനത്തെ ഓരോ ബൂത്തിലും വിജയിക്കുക എന്നതായിരിക്കണം എന്നദ്ദേഹം പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു. അതിനായി ഓരോ ബൂത്തുകളും അവലോകനം ചെയ്യാന്‍ അവര്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. വോട്ടര്‍മാരോട് സംസാരിക്കുക അവരുടെ ഹൃദയത്തില്‍ ഇടം നേടുക, അതിലൂടെ വിജയം നേടുക, അദ്ദേഹം പറഞ്ഞു. 
 
 

Trending News