ന്യൂഡൽഹി: സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ഡയറക്ടർ അരുൺകുമാർ സിൻഹ അന്തരിച്ചു. അർബുദ രോഗ ബാധയെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. ഗുരുഗ്രാമിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 1987 കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. മെയിൽ സർവ്വീസിൽ നിന്നും വിരമിക്കേണ്ടതായിരുന്നെങ്കിലും സർക്കാർ കാലാവധി ഒരു വർഷം കൂടി നീട്ടി നൽകുകയായിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയാണ് പ്രധാനമായും എസ്പിജിയുടെ ഉത്തരവാദിത്തം.2016 മാർച്ച് മുതൽ എസ്പിജി മേധാവിയായി പ്രവർത്തിക്കുന്നു.
ഡിജിപി റാങ്കിലുള്ള മുതിർന്ന കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥൻ കൂടിയായിരുന്നു അദ്ദേഹം. സംസ്ഥാന ഡിജിപിമാരുടെ പട്ടികയിലേക്ക് നേരത്തെ അരുൺകുമാർ സിൻഹയെ പരിഗണിച്ചിരുന്നു.BSFലും നിർണായക ചുമതലകൾ അദ്ദേഹം വഹിച്ചു. 1989ൽ വയനാട് മാനന്തവാടി ASP ആയി പ്രവർത്തിച്ചു. ദീർഘകാലം മലപ്പുറത്ത് എസ്.പി. ആയും പ്രവർത്തിച്ചിട്ടുണ്ട്.
അരുൺകുമാർ സിൻഹയുടെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനും എസ് പി ജി ഡയറക്ടറുമായ അരുൺകുമാർ സിൻഹയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കേരള പോലീസിന്റെ ഭാഗമായി ഒട്ടേറെ ഉത്തരവാദിത്വങ്ങൾ മികവോടെ നിർവഹിച്ച ഉദ്യോഗസ്ഥനായിരുന്നു അരുൺകുമാർ സിൻഹയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...