Polygamy ban: അസമിൽ ബഹുഭാര്യത്വം നിരോധിക്കും? വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി

Polygamy To Be Banned In Assam: സ്ത്രീകൾ കുട്ടികളെ ഉത്പ്പാദിപ്പിക്കുന്ന യന്ത്രങ്ങളല്ലെന്നും ഈ സമ്പ്രദായം അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

Written by - Zee Malayalam News Desk | Last Updated : May 9, 2023, 06:39 PM IST
  • ബഹുഭാര്യത്വം നിരോധിക്കാൻ സംസ്ഥാനത്തിന് അധികാരമുണ്ടോയെന്ന് പരിശോധിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കും.
  • നിയമവിദഗ്ധർ ഉൾപ്പെടെ ബന്ധപ്പെട്ട എല്ലാവരുമായും വിപുലമായ ചർച്ചകൾ നടത്തും.
  • സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നത് പ്രധാനമാണെന്ന് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
Polygamy ban: അസമിൽ ബഹുഭാര്യത്വം നിരോധിക്കും? വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി

ഗുവാഹത്തി: ബഹുഭാര്യത്വം നിരോധിക്കാൻ സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നുണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ബഹുഭാര്യത്വം നിരോധിക്കാൻ സംസ്ഥാനത്തിന് അധികാരമുണ്ടോയെന്ന് പരിശോധിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ പ്രചാരണത്തിന്റെ ഭാഗമായി കർണാടകയിലെ കുടക് ജില്ലയിൽ ശനിയാഴ്ച റോഡ് ഷോ നടത്തുകയായിരുന്നു അസം മുഖ്യമന്ത്രി. 

"ഞങ്ങൾ ഇപ്പോൾ യൂണിഫോം സിവിൽ കോഡ് പരി​ഗണിക്കുന്നില്ല, പക്ഷേ സംസ്ഥാന നിയമപ്രകാരം ബഹുഭാര്യത്വം നിരോധിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അസമിൽ ബഹുഭാര്യത്വം നിരോധിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടോ എന്ന് പരിശോധിക്കാനായി ഒരു വിദഗ്ധ സമിതി രൂപീകരിക്കാൻ അസം സർക്കാർ തീരുമാനിച്ചു. ഈ സമിതി നിയമവിദഗ്ധർ ഉൾപ്പെടെ ബന്ധപ്പെട്ട എല്ലാവരുമായും വിപുലമായ ചർച്ചകൾ നടത്തും. 1937ലെ മുസ്ലീം വ്യക്തിനിയമ (ശരീഅത്ത്) വ്യവസ്ഥകൾ, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25 എന്നിവ സൂക്ഷ്മമായി പരിശോധിക്കും.” മുഖ്യമന്ത്രി പറഞ്ഞു. 

ALSO READ: ദ് കേരള സ്റ്റോറി തമിഴ് നാടും പശ്ചിമ ബംഗാളും നിരോധിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശബാന ആസ്മി

പുരുഷന്മാർ നാല് വിവാഹങ്ങൾ നടത്തുന്നതും സ്ത്രീകളെ കുട്ടികളെ ഉൽപ്പാദിപ്പിക്കുന്ന യന്ത്രങ്ങളും ആക്കുന്ന സമ്പ്രദായം അവസാനിപ്പിക്കുന്നതിന് സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നത് പ്രധാനമാണെന്ന് കർണാടകയിൽ നടന്ന ഒരു തിരഞ്ഞെടുപ്പ് ഒരു റാലിയെ അഭിസംബോധന ചെയ്ത് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. നമുക്കും യൂണിഫോം സിവിൽ കോഡ് ഉണ്ടാക്കണം. മുസ്ലീം സ്ത്രീകളെയും പെൺമക്കളെയും നാല് തവണ വിവാഹം കഴിക്കുന്നത് ഒരു സമ്പ്രദായമാണോ? ഇത്തരമൊരു നിയമം ലോകത്ത് ഉണ്ടാകരുത്. ഏകീകൃത സിവിൽ കോഡ് കൊണ്ടുവരണം. ഈ സംവിധാനം അവസാനിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്ലീം പെൺമക്കളെ ഡോക്ടർമാരും എഞ്ചിനീയർമാരുമാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സത്രീകൾ ഒരിക്കലും കുട്ടികളെ ഉൽപ്പാദിപ്പിക്കുന്ന യന്ത്രങ്ങളല്ല. അധികാരത്തിൽ വന്നാൽ ഏകീകൃത സിവിൽ കോഡിനായി പ്രവർത്തിക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിന് ബിജെപിയോട് നന്ദി പറയാൻ താൻ ആഗ്രഹിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അധികാരത്തിലെത്തിയാൽ ഉന്നതതല സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ കർണാടകയിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് ബിജെപി പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തത് ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം ഗുജറാത്ത്, ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നടത്തിയ പ്രഖ്യാപനത്തിന് സമാനമാണ് ഈ പ്രഖ്യാപനം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News