Rajinikanth hospitalised: സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് ആശുപത്രിയില്‍, പതിവ് പരിശോധനയെന്ന് ബന്ധുക്കള്‍

സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ കാവേരി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Oct 29, 2021, 12:08 AM IST
  • സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
  • ചെന്നൈ കാവേരി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
Rajinikanth hospitalised: സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത്  ആശുപത്രിയില്‍, പതിവ് പരിശോധനയെന്ന് ബന്ധുക്കള്‍

Chennai: സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ കാവേരി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. 

വ്യാഴാഴ്ച വൈകിട്ട് 4.30ഓടെയാണ് രജനീകാന്ത് ആശുപത്രിയിലെത്തിയത്. പതിവ് പരിശോധനയ്ക്കായാണ് രജനീകാന്ത്  (Rajinikanth)  ആശുപത്രിയിലെത്തിയതെന്ന് ബന്ധുക്കള്‍  അറിയിച്ചു. അദ്ദേഹത്തിന്‍റെ  ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 

70കാരനായ താരത്തെ കഴിഞ്ഞ ഡിസംബറില്‍ ഹൈദരാബാദിലെ അപോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശ്വാസംമുട്ടലിനെയും രക്തസമ്മര്‍ദത്തിലെ വ്യതിയാനത്തെയും തുടര്‍ന്നായിരുന്നു അന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Also Read: 67th National Film Awards: അഭിമാന നിമിഷം... തലൈവർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ധനുഷ്

കഴിഞ്ഞ ദിവസം, ഇന്‍ഡ്യന്‍ സിനിമയിലെ പരോമന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍കെ പുരസ്‌കാരം ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവില്‍നിന്ന് അദ്ദേഹം ഏറ്റുവാങ്ങിയിരുന്നു. ഇതിന്‍റെ  ദൃശ്യങ്ങളെല്ലാം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.  പിന്നാലെയാണ് അദ്ദേഹം പരിശോധനകള്‍ക്കായി ആശുപത്രിയില്‍ എത്തിയത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News