തമിഴകത്ത് ബിജെപിയാണ്‌ ശത്രുവെന്ന് തിരിച്ചറിഞ്ഞ് എംകെ സ്റ്റാലിന്‍!

തമിഴ് നാട് രാഷ്ട്രീയത്തില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയാത്ത രാഷ്ട്രീയ പാര്‍ട്ടിയാണ് ബിജെപി,

Last Updated : Aug 25, 2020, 01:04 PM IST
  • ബിജെപി തമിഴ് സംസ്ക്കാരത്തിനും രാജ്യത്തിന്‍റെ ഐക്യത്തിനും എതിരാണെന്നും സ്റ്റാലിന്‍
  • തമിഴ് രാഷ്ട്രീയത്തില്‍ ഇനിയും സ്വന്തമായി ഇടം കണ്ടെത്താത്ത ബിജെപിയെ സ്റ്റാലിന്‍ കടന്നാക്രമിക്കുന്നു
  • സിനിമാ ലോകത്ത് നിന്നും നിരവധി പേരെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ ബിജെപി നേതൃത്വത്തിന് കഴിഞ്ഞു
  • ബിജെപിയാകട്ടെ വിവാദങ്ങളില്‍ നിന്ന് അകന്ന് നിന്നും സമൂഹത്തിലെ പലമെഖലയിലും നിന്നുള്ളവരെ പാര്‍ട്ടിയില്‍ എത്തിക്കുന്നു
തമിഴകത്ത് ബിജെപിയാണ്‌ ശത്രുവെന്ന് തിരിച്ചറിഞ്ഞ് എംകെ സ്റ്റാലിന്‍!

ചെന്നൈ:തമിഴ് നാട് രാഷ്ട്രീയത്തില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയാത്ത രാഷ്ട്രീയ പാര്‍ട്ടിയാണ് ബിജെപി,
ദ്രാവിഡ പാര്‍ട്ടികള്‍ അടക്കിവാഴുന്ന തമിഴ് രാഷ്ട്രീയത്തില്‍ സ്വന്തമായി ഇടം കണ്ടെത്തുന്നതിനുള്ള നീക്കങ്ങള്‍ ബിജെപി നടത്തുന്നുണ്ട്.

അതുകൊണ്ട് തന്നെ ബിജെപിയുടെ നീക്കങ്ങള്‍ക്കെതിരെ ഡിഎംകെ രംഗത്തുണ്ട്,ഹിന്ദി ഭാഷാ വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിനും 
ബിജെപിക്കും എതിരെ രൂക്ഷമായ ഭാഷയിലാണ് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ പ്രതികരിക്കുന്നത്.

ബിജെപി തമിഴ് സംസ്ക്കാരത്തിനും രാജ്യത്തിന്‍റെ ഐക്യത്തിനും എതിരാണെന്നും സ്റ്റാലിന്‍ പറയുന്നു.

തമിഴ് രാഷ്ട്രീയത്തില്‍ ഇനിയും സ്വന്തമായി ഇടം കണ്ടെത്താത്ത ബിജെപിയെ സ്റ്റാലിന്‍ കടന്നാക്രമിക്കുന്നത്.
ബിജെപിയുടെ വളര്‍ച്ച തിരിച്ചറിഞ്ഞുകൊണ്ടാണ്,തമിഴ്നാട്ടില്‍ സമീപകാലത്തുണ്ടായ ശക്തമായ പ്രക്ഷോഭങ്ങളില്‍ ഒന്നായിരുന്നു
സുബ്രഹ്മണ്യ സ്വാമിയെ അപമാനിച്ച കറുപ്പര്‍ കൂട്ടം യുട്യുബ് ചാനലിന് എതിരെ നടന്നത്.

ദ്രാവിഡ രാഷ്ട്രീയ ഭൂമികയില്‍ ഹിന്ദുത്വ രാഷ്ട്രീയം ചുവടുറപ്പിയ്ക്കുന്നതായിരുന്നു ആ പ്രക്ഷോഭം എന്ന് ചില രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപെടുകയും 
ചെയ്തു,ബിജെപിയാകട്ടെ ആ പ്രക്ഷോഭത്തിന് പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്തു.

സിനിമാ ലോകത്ത് നിന്നും നിരവധി പേരെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ കഴിഞ്ഞ ബിജെപി നേതൃത്വം നിയമസഭാ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ യുമായി 
സീറ്റ് ധാരണയില്‍ എത്തുന്നതിനുള്ള ശ്രമവും നടത്തുന്നു,
നിലവില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വമിയും ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വവും തമ്മില്‍ എഐഎഡിഎംകെ യില്‍ അഭിപ്രായ ഭിന്നതകള്‍ ഉടലെടുത്തിട്ടുണ്ട്.
ജയലളിത മരിച്ചതോടെ എഐഎഡിഎംകെ നേതൃ ദാരിധ്ര്യം അനുഭവിക്കുകയാണ്,
ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും എഐഎഡിഎംകെയുടെ നയപരവും രാഷ്ട്രീയവുമായ കാര്യങ്ങളില്‍ 
ഇടപെടുമെന്ന് ഡിഎംകെ ഭയക്കുന്നു,ഒപ്പം തന്നെ സൂപ്പര്‍ സ്റ്റാര്‍ രജനി കാന്ത് കൂടി രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്ന സാഹചര്യം ഉണ്ടായാല്‍ അതും ബിജെപിക്ക് 
ഗുണം ചെയ്യുമെന്നും ഡിഎംകെ കണക്ക് കൂട്ടുന്നു,അത് കൊണ്ട് തന്നെയാണ് സ്റ്റാലിന്‍ ബിജെപിയെ ലക്‌ഷ്യം വെച്ചുകൊണ്ട് രംഗത്ത് വരുന്നത്.

Also Read:സുബ്രഹ്മണ്യ സ്വാമിയെ അപമാനിച്ചു; തമിഴ്നാട്ടിൽ പെരിയോർ ഗ്രൂപ്പിനെതിരെ കനത്ത പ്രതിഷേധം

അതേസമയം ബിജെപിയാകട്ടെ വിവാദങ്ങളില്‍ നിന്ന് അകന്ന് നിന്നും സമൂഹത്തിലെ പലമെഖലയിലും നിന്നുള്ളവരെ പാര്‍ട്ടിയില്‍ എത്തിക്കുന്നതിനാണ് 
ശ്രമം നടത്തുന്നത്.സിനിമാ താരങ്ങള്‍,സമുദായ സംഘടനാ നേതാക്കള്‍,മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കള്‍,ജനകീയരായ ഐഎഎസ്,ഐപിഎസ് ഉദ്യോഗസ്തര്‍ 
എന്നിവരെ പാര്‍ട്ടിയില്‍ എത്തിക്കാനാണ് ബിജെപി നീക്കം.

Trending News