ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിനു പ്രത്യേക പദവി നൽകണമെന്ന തെലുങ്കുദേശം പാർട്ടിയുടെ (ടിഡിപി) ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാത്തതില്‍ പാർട്ടി എൻഡിഎ ബന്ധം ഉപേക്ഷിച്ചു. ഇത് സംബന്ധിച്ച് അമരാവതിയില്‍ പാർട്ടിയുടെ അടിയന്തര പോളിറ്റ് ബ്യൂറോയ്ക്കുശേഷമാണ് ആന്ധ്രാ മുഖ്യമന്ത്രിയും പാർട്ടി പ്രസിഡന്റുമായ ചന്ദ്രബാബു നായിഡു എൻഡിഎ ബന്ധം ഉപേക്ഷിക്കുന്ന തീരുമാനം പ്രഖ്യാപിച്ചത്.
Telugu Desam Party (TDP) to pull out of NDA, say top sources.
— ANI (@ANI) March 16, 2018
ഇതിനു മുന്‍പും എന്‍ഡിഎ വിടുന്നതു സംബന്ധിച്ച് എം പിമാരുമായി ചന്ദ്ര ബാബു നായിഡു ചര്‍ച്ച നടത്തിയിരുന്നു. മുന്നണി വിടുന്നതു സംബന്ധിച്ച് വീഡിയോ കോൺഫറൻസിലൂടെ ടിഡിപിയുടെ എംപിമാരുമായും ചന്ദ്രബാബു നായിഡു ചർച്ച നടത്തി. പാർലമെന്റിൽ സ്വീകരിക്കേണ്ട നടപടികളെകുറിച്ചും എംപിമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്.
കേന്ദ്രസർക്കാരിനെതിരെ വൈഎസ്ആർ കോണ്‍ഗ്രസ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ ടിഡിപി പിന്തുണയ്ക്കുമെന്നും വാര്‍ത്തയുണ്ട്. വൈഎസ്ആർ കോണ്‍ഗ്രസ് എംപി വൈ.വി സുബ്ബ റെഡ്ഡി ആയിരിക്കും അവിശ്വാസ പ്രമേയം അവതരിപ്പിക്കുക.
Letter of YSR Congress Party MP YV Subba Reddy to Lok Sabha Secretary-General for moving motion on 'No-Confidence in the Council of Ministers' in the house. pic.twitter.com/FADQCKVOig
— ANI (@ANI) March 16, 2018
ടിഡിപി ബിജെപി പാര്‍ട്ടികള്‍ തമ്മിലുള്ള ഭിന്നതയെ തുടര്‍ന്ന് നേരത്തേ ടിഡിപിയുടെ കേന്ദ്രമന്ത്രിമാർ രാജിവച്ചിരുന്നു. ഗജപതി രാജു, വൈ.എസ്.ചൗധരി എന്നിവരാണ് രാജിവച്ചത്. ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി അടക്കമുള്ള ആവശ്യങ്ങൾ അംഗീകരിക്കാത്തതിൽ പ്രതിഷേധ സൂചകമായാണ് ടിഡിപിയുടെ രണ്ട് കേന്ദ്രമന്ത്രിമാരും രാജിവച്ചത്.
16 ലോക്സഭാംഗങ്ങളാണു ടിഡിപിക്കുള്ളത്. രാജ്യസഭയിൽ 6 അംഗങ്ങളുണ്ട്. 2014ലാണു ടിഡിപിയും ബിജെപിയും സഖ്യത്തിലായത്. അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലത്തും ഇരു പാർട്ടികളും സഖ്യത്തിലായിരുന്നു.