ആന്ധ്രയ്ക്ക് പ്രത്യേക പദവിയില്ല; ടിഡിപി മന്ത്രിമാര്‍ രാജിവെച്ചു

ആന്ധ്രാപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് തെലുങ്ക് ദേശം പാര്‍ട്ടിയുടെ രണ്ട് കേന്ദ്ര മന്ത്രിമാര്‍ രാജിവെച്ചു.

Last Updated : Mar 8, 2018, 08:35 PM IST
ആന്ധ്രയ്ക്ക് പ്രത്യേക പദവിയില്ല; ടിഡിപി മന്ത്രിമാര്‍ രാജിവെച്ചു

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് തെലുങ്ക് ദേശം പാര്‍ട്ടിയുടെ രണ്ട് കേന്ദ്ര മന്ത്രിമാര്‍ രാജിവെച്ചു.

ടിഡിപി മന്ത്രിമാരായ അശോക്‌ ഗജപതി രാജു, വൈ. എസ് ചൗധരി എന്നിവരാണ് കേന്ദ്ര മന്ത്രിസഭയില്‍ നിന്നും രാജിവെച്ചത്.

 

 

പ്രധാനമന്ത്രിയുടെ വസതിയിലെത്തിയാണ് ഇരുവരും രാജിക്കത്ത് കൈമാറിയത്. 

 

 

രാജിക്കത്ത് സ്വീകരിക്കുന്നതിന് മുന്‍പ് നരേന്ദ്ര മോദി ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവുമായി ടെലിഫോണില്‍ സംസാരിച്ചിരുന്നെങ്കിലും രാജിയില്‍ നിന്നും പിന്മാറുകയില്ലെന്ന് അറിയിക്കുകയായിരുന്നു.

കേന്ദ്രത്തിന് ഞങ്ങളോട് ചിറ്റമ്മനയമാണെന്നും ഇത്രയും കാലം ഞങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും കഴിഞ്ഞ ദിവസം ചന്ദ്രബാബു നായിഡു ആരോപിച്ചിരുന്നു. ഇരുവരുടേയും രാജി ആദ്യപടിയാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും നായിഡു സൂചിപ്പിച്ചു.

Trending News