ഗോസംരക്ഷണ൦ ലക്ഷ്യം; പാര്‍ട്ടി അംഗത്വം രാജിവച്ച് ബിജെപി എം.എല്‍.എ

ഗോസംരക്ഷണത്തിനായി പാര്‍ട്ടി അംഗത്വം രാജിവച്ച് ബിജെപി എംഎല്‍.എ. തെലങ്കാനയിലെ ഗോഷാമഹല്‍ എം.എല്‍.എ ടി. രാജാ സിംഗ് ലോഥ്‌ ആണ് രാജിവച്ചത്.

Last Updated : Aug 13, 2018, 01:20 PM IST
ഗോസംരക്ഷണ൦ ലക്ഷ്യം; പാര്‍ട്ടി അംഗത്വം രാജിവച്ച് ബിജെപി എം.എല്‍.എ

ഹൈദരാബാദ്: ഗോസംരക്ഷണത്തിനായി പാര്‍ട്ടി അംഗത്വം രാജിവച്ച് ബിജെപി എംഎല്‍.എ. തെലങ്കാനയിലെ ഗോഷാമഹല്‍ എം.എല്‍.എ ടി. രാജാ സിംഗ് ലോഥ്‌ ആണ് രാജിവച്ചത്.

ഗോ സംരക്ഷണത്തിനായി പാര്‍ട്ടി ശരിയായ രീതിയില്‍ പിന്തുണ നല്‍കുന്നില്ലെന്ന് രാജിവച്ച വേളയില്‍ അദ്ദേഹം പറഞ്ഞു. അദ്ദേഹം തന്‍റെ രാജിക്കത്ത് തെലങ്കാന ബിജെപി അദ്ധ്യക്ഷനാണ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും രാജാ സിംഗ് ബിജെപിയില്‍ നിന്ന് രാജിവച്ചിരുന്നു. പിന്നീട് രാജി പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇത് മൂന്നാം തവണയാണ് രാജ സിംഗിന്‍റെ രാജി പ്രഖ്യാപനം.

തന്നെ സംബന്ധിച്ചിടത്തോളം ഹിന്ദു മതവും ഗോ സംരക്ഷണവുമാണ് മുഖ്യം, രാഷ്ട്രീയം അതിന് ശേഷം. ഗോസംരക്ഷണത്തിനായാണ് താന്‍ രാഷ്ട്രീയം ഉപേക്ഷിച്ചത്. ഗോ സംരക്ഷണ൦ നിയമസഭയില്‍ പലതവണ ഉന്നയിച്ചു. പക്ഷെ ആരും പിന്തുണച്ചില്ല. താനും ഗോ സംരക്ഷക ടീമും തെരുവിലിറങ്ങും, ഗോഹത്യ അവസാനിപ്പിക്കും, അദ്ദേഹം പറഞ്ഞു. 

ബക്രീദിന് നടക്കാനിരിക്കുന്ന ബലികര്‍മത്തിനെതിരെ പ്രവര്‍ത്തിക്കുകയാണ് രാജിയുടെ പ്രധാന ലക്ഷ്യമെന്ന് രാജാ സിംഗ് പറഞ്ഞു. ഈ ബക്രീദിന് 3000ത്തോളം പശുക്കളാണ് കൊല്ലപ്പെടാന്‍ പോകുന്നത്. 

വിദ്വേഷ പ്രസ്താവനകളിലൂടെ നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ നിന്നയാളാണ് രാജാ സിംഗ്. ഗോ സംരക്ഷണത്തിനുവേണ്ടി ഒന്നുകില്‍ കൊല്ലും അല്ലെങ്കില്‍ മരിക്കും; ലക്ഷ്യം നിര്‍ത്തലാക്കല്‍തന്നെ അദ്ദേഹം ഒരിക്കല്‍ പറഞ്ഞിരുന്നു. 

പശു സംരക്ഷണത്തിന് വേണ്ടി താന്‍ എന്തും ചെയ്യുമെന്നും പശു തന്‍റെ മാതാവാണെന്നും രാജാ സിംഗ് പറഞ്ഞു. താന്‍ പശു സംരക്ഷണത്തിനായി ചെയ്യുന്ന കാര്യങ്ങള്‍ ബിജെപി എം.എല്‍.എ എന്ന പേരിലാണ് വാര്‍ത്ത വരുന്നത്. അത് തന്‍റെ പാര്‍ട്ടിക്കും പ്രധാനമന്ത്രിക്കും എതിരായ കുറ്റപ്പെടുത്തലായി മാറുന്നു. തന്‍റെ പേരില്‍ അവര്‍ പഴി കേള്‍ക്കാതിരിക്കുന്നതിന് വേണ്ടിയാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുന്നതെന്നും രാജാ സിംഗ് കൂട്ടിച്ചേര്‍ത്തു. 

 

 

Trending News