ന്യുഡൽഹി: മലബാർ നാവികാഭ്യാസത്തിലേക്ക് ഓസ്ട്രേലിയയെകൂടി ഉൾപ്പെടുത്താൻ തീരുമാനമായി. ഈ വർഷാവസാനം ഇന്ത്യ-അമേരിക്ക-ജപ്പാൻ നാവിക സേനകൾ സംയുക്തമായി നടത്തുന്ന നാവികാഭ്യാസത്തിലാണ് ഓസ്ട്രേലിയയെ ഉൾപ്പെടുത്തിയിരിക്കുന്നത്.
ലഡാക്കിൽ ചൈനീസ് പ്രകോപനം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ ഓസ്ട്രേലിയയെ കൂടി നാവികാഭ്യാസത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ഇതോടെ ഈ നാവികാഭ്യാസത്തിൽ ഇന്ത്യ-അമേരിക്ക-ജപ്പാൻ. ഓസ്ട്രേലിയ എന്നിവർ ഒന്നിക്കും. ഇന്ത്യൻ മഹാസമുദ്രത്തിലേക്കുള്ള ചൈനീസ് സാന്നിധ്യം വർധിക്കുന്ന അവസരത്തിലാണ് ഈ സഖ്യത്തിൽ ഓസ്ട്രേലിയയെ കൂടി ഉൾപ്പെടുത്താൻ തീരുമാനമായത്.
Also read: ചൈനയെ ലക്ഷ്യമിട്ടുള്ള ഒരുക്കങ്ങളുമായി യുഎസ് മുന്നോട്ട്.. !
മലബാർ നാവികാഭ്യാസത്തിൽ പങ്കെടുക്കണമെന്ന ആഗ്രഹം നേരത്തെ ഓസ്ട്രേലിയ പ്രകടപ്പിച്ചിരുന്നു. ഇക്കാര്യം ജപ്പാൻ, അമേരിക്ക എന്നീ രാജ്യങ്ങളുമായി ആലോചിച്ച ശേഷം അടുത്ത ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ക്ഷണക്കത്ത് കേന്ദ്ര പ്രതിരോധ മന്ത്രാലയം ഓസ്ട്രേലിയയ്ക്ക് അയക്കുമെന്നാണ് സൂചന. ഓസ്ട്രേലിയയ്ക്ക് പുറമെ നിലവിൽ ദക്ഷിണ കൊറിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളുമായും ഇന്ത്യ ക്വാഡ് സഖ്യം ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
Also read: എത്ര തണുപ്പായാലും ഇനി ലഡാക്കിൽ നിന്നും ഇന്ത്യൻ സൈന്യം പിന്മാറില്ല
സൈനിക താവളങ്ങൾ പരസ്പരം ഉപയോഗിക്കുവാനുള്ള ലോജിസിറ്റിക്ക് ഉടമ്പടി കരാറിൽ ഇന്ത്യയും ഔസ്ട്രലിയയും തമ്മിൽ ധാരണയായിട്ടുണ്ട്. ഇപ്പോൾ ഓസ്ട്രേലിയയ്ക്ക് പുറമെ ജപ്പാനുമായും ഉടമ്പടി ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ.