PM Modi: പുതിയ പാർലമെന്റ് പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യും; ഔദ്യോഗികമായി സ്ഥിതീകരിച്ചു

 Prime Minister himself  inaugurated theThe new Parliament:  മെയ് 28 ആയിരിക്കും ഉദ്ഘാടന ചടങ്ങ്.

Written by - Zee Malayalam News Desk | Last Updated : May 23, 2023, 10:22 PM IST
  • ഈ കർമ്മം നിർവഹിക്കേണ്ടത് പ്രധാനമന്ത്രി അല്ലെന്നും രാഷ്ട്രപതിയാണെന്ന് അടക്കമുള്ള വിമർശനവും പ്രതികരണവും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായി.
  • യാതൊരു ഉപകാരവും ഇല്ലാത്ത പാർട്ടിയാണ് കോൺഗ്രസ്
PM Modi: പുതിയ പാർലമെന്റ് പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യും; ഔദ്യോഗികമായി സ്ഥിതീകരിച്ചു

ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുമെന്ന് ഔദ്യോഗിക സ്ഥിരീകരണം എത്തി. ലോക്സഭാ സെക്രട്ടറിയേറ്റ് ആണ് വിവരം അറിയിച്ചത്. സ്പീക്കർ ഓംലയുടെ സാന്നിധ്യത്തിൽ മെയ് 28 ആയിരിക്കും ഉദ്ഘാടന ചടങ്ങ് ഇത് സംബന്ധിച്ച് പാർലമെന്റ് സെക്രട്ടറിയേറ്റ് ഔദ്യോഗിക ക്ഷണം പുറപ്പെടുവിച്ചു.

പാർലമെന്റ് അംഗങ്ങൾക്ക് പുറമെ ഉദ്ഘാടന ചടങ്ങിൽ മറ്റു പ്രമുഖർക്കും ക്ഷണമുണ്ട്. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ലോക്സഭാ ജനറൽ സെക്രട്ടറി ജനറൽ കുമാർ സിംഗ് കത്തയച്ചു. ഉദ്ഘാടന പരിപാടികൾ ആരംഭിക്കുക ഉച്ചയ്ക്ക് 12 മണിക്കായിരിക്കും ലോക്സഭാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചതാണ് ഈ വിവരം. അതേസമയം പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗ രാഹുൽഗാന്ധി ഉൾപ്പെടെയുള്ള നിരവധിപേർ രംഗത്തെത്തിയിരുന്നു.

ALSO READ: പരാതികൾ കുറഞ്ഞു; ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിൽ 42.85% വളർച്ച

ഈ കർമ്മം നിർവഹിക്കേണ്ടത് പ്രധാനമന്ത്രി അല്ലെന്നും രാഷ്ട്രപതിയാണെന്ന് അടക്കമുള്ള വിമർശനവും പ്രതികരണവും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായി. ഇന്ത്യൻ രാഷ്ട്രപതിയായ ദൗപതി മുറിവിനെയോ ഉപരാഷ്ട്രപതി ജഗദീപറിനെയും ക്ഷണിക്കാതെയാണ് പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാൻ നരേന്ദ്രമോദി ഒരുങ്ങിയതെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു ഇതുവഴി ഉന്നത ഭരണഘടന പദവികളെ കേന്ദ്രം അവഗണിക്കുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

അതേസമയം പാർലമെന്റ് പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട രാഹുൽഗാന്ധി നടത്തി വിമർശനത്തിൽ രൂക്ഷമായി പ്രതികരണവുമായി ആണ് ബിജെപി രംഗത്തെത്തിരിക്കുന്നത്. രാജ്യത്ത് എന്തെങ്കിലും ചരിത്ര മുഹൂർത്തങ്ങൾ നടക്കുമ്പോൾ ഇത്തരത്തിൽ വിശകലനം പോലെയാണ് രാഹുൽ ഗാന്ധി വരുന്നതെന്നും ജനാധിപത്യത്തിന് ക്ഷേത്രമായി പുതിയ പാർലമെന്റ് മന്ദിരം

ചരിത്രനിമിഷത്തെ സ്വാഗതം ചെയ്യാൻ കഴിയാത്ത വിധം ഇടുങ്ങിയ ക്കാരനാണ് രാഹുൽ എന്നും ബിജെപി വക്താക്കൾ കുറ്റപ്പെടുത്തി. യാതൊരു ഉപകാരവും ഇല്ലാത്ത പാർട്ടിയാണ് കോൺഗ്രസ് അവരുടെ ആഗ്രഹങ്ങൾ മോദി നടപ്പാക്കുന്നതിൽ അവർക്ക് പ്രശ്നമാണ്. പുതിയ പാർലമെന്റ് എന്നത് രാജ്യത്തെ ജനങ്ങളുടെയും ആഗ്രഹമാണ് അപ്പോഴും കോൺഗ്രസ് ഒരു കാര്യവും ഇല്ലാതെ വിമർശിച്ചുകൊണ്ട് അതിനെതിരെ രംഗത്തെത്തും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News