BJP നേതാവിന്‍റെ കൊട്ടാരത്തില്‍ മോഷണം , വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടതായി സംശയം

BJP നേതാവും രാജ്യസഭ എം പിയുമായ  ജ്യോതിരാദിത്യ സിന്ധ്യയുടെ (Jyotiraditya Scindia) കൊട്ടാരത്തിൽ  മോഷണം. 

Written by - Zee Malayalam News Desk | Last Updated : Mar 18, 2021, 02:04 PM IST
  • BJP നേതാവും രാജ്യസഭ എം പിയുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ (Jyotiraditya Scindia) കൊട്ടാരത്തിൽ മോഷണം.
  • ഗ്വാളിയറിലെ ജയ് വിലാസ് കൊട്ടാരത്തിലെ (Jai Vilas palac) റാണി മഹലിന്‍റെ ഭാഗത്താണ് മോഷണം നടന്നത്
BJP നേതാവിന്‍റെ  കൊട്ടാരത്തില്‍ മോഷണം ,  വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടതായി സംശയം

Gwalior: BJP നേതാവും രാജ്യസഭ എം പിയുമായ  ജ്യോതിരാദിത്യ സിന്ധ്യയുടെ (Jyotiraditya Scindia) കൊട്ടാരത്തിൽ  മോഷണം. 

ഗ്വാളിയറിലെ ജയ് വിലാസ് കൊട്ടാരത്തിലെ (Jai Vilas Palace) റാണി മഹലിന്‍റെ  ഭാഗത്താണ് മോഷണം നടന്നത്.  സംഭവം നടന്ന്  ദിവസങ്ങള്‍ക്ക് ശേഷമാണ് വിവരം പുറത്തറിഞ്ഞത്.  തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ രാത്രിയായിരുന്നു മോഷണം നടന്നത് എന്നാണ് സൂചന.  എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. 

മധ്യപ്രദേശിലെ (Madhya Pradesh) പോലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. കൊട്ടാരത്തിലെ ജീവനക്കാരെയും  ചോദ്യം ചെയ്തു.

ചില ഫയലുകള്‍ക്കായി ബുധനാഴ്‌ച കൊട്ടാരത്തില്‍  തിരച്ചില്‍ നടത്തിയപ്പോഴാണ് മോഷണം നടന്നതായി വ്യക്തമായത്.  എന്നാല്‍, എന്തൊക്കെ മോഷ്ടിക്കപ്പെട്ടുവെന്നോ , എങ്ങിനെയാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്‌ എന്നും വ്യക്തമല്ല.  വെന്‍റിലേറ്റർ ഷാഫ്റ്റിലൂടെയാണ് മോഷ്‌ടാക്കൾ അകത്തു കയറിയതെന്നാണ് അനുമാനം.

ഒരു ഫാനും കമ്പ്യൂട്ടര്‍ സിപിയുവും മുറിയില്‍നിന്നും  നഷ്‌ടപ്പെട്ടിരുന്നു. തെരച്ചിലിൽ മോഷണം പോയ CPU കൊട്ടാരത്തിന്‍റെ  മേല്‍ക്കൂരയില്‍ നിന്ന് കണ്ടെത്തി. റെക്കോര്‍ഡ് റൂമിലെ അലമാരയുടെ പൂട്ട് തകര്‍ത്ത നിലയിലായിരുന്നു. മോഷണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍  വ്യക്തമായിട്ടില്ല.

Also read: 'ജ്യോതിരാദിത്യ സിന്ധ്യ പോയതോടെ കോണ്‍ഗ്രസിന് ഉണര്‍വ്വ് ....!!

1874 ല്‍ അന്നത്തെ ഗ്വാളിയോര്‍ മഹാരാജാവായിരുന്ന ജയജിറാവു സിന്ധ്യയാണ് ജയ് വിലാസ് മഹല്‍ നിര്‍മ്മിച്ചത്.   400 മുറികളാണ് ഈ കൊട്ടാരത്തില്‍ ഉള്ളത്. ഏകദേശം 4000 കോടി രൂപയാണ് കൊട്ടാരത്തിന്‍റെ ഇന്നത്തെ മതിപ്പുവില.  ജ്യോതിരാദിത്യ സിന്ധ്യയ്ക്കാണ് (Jyotiraditya Scindia)ഈ കൊട്ടാരത്തിന്‍റെ  ഉടമസ്ഥാവകാശം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News