ഹൈദരാബാദ്: തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയ സംഭവം അന്വേഷിക്കാൻ ഒമ്പത് അംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി സർക്കാർ അറിയിച്ചു. ഗുണ്ടൂർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ സർവശ്രേഷ്ഠ് ത്രിപാഠിയായിരിക്കും പ്രത്യേകം അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്നത്.
Also Read: തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയുമെന്ന് ചന്ദ്രബാബു നായിഡു..!
മുൻ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ ഭരണകാലത്ത് തിരുമലയിൽ നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റ് ക്രമക്കേടുകളും ഈ എസ്ഐടി ടീം അന്വേഷിക്കും. ത്രിപാഠിയെ കൂടാതെ വിശാഖപട്ടണം റേഞ്ചിന്റെ ഡപ്യൂട്ടി ഇൻസ്പെടകർ ജനറലായി സേവനമനുഷ്ഠിക്കുന്ന ഗോപിനാഥ് ജാട്ടി ഐപിഎസ്, വി ഹർഷ് വർദ്ധൻ രാജു ഐപിഎസ്, വെങ്കട് റാവുജി സീതാരാമ റാവു, ജി ശിവനാരായണ സ്വാമി, കെ ഉമാ മഹേശ്വർ, ടി സത്യനാരായണ, എം സൂര്യനാരായണ തുടങ്ങിയവരും അന്വേഷണ സംഘത്തിലുൾപ്പെട്ടിട്ടുണ്ട്.
നേരത്തെ മുന്‍ സർക്കാരിന്റെ കാലത്ത് തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ വിതരണം ചെയ്ത ലഡുവിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയിരുന്നുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഗുജറാത്തിലെ നാഷണൽ ഡയറി ഡവലപ്മെന്റ് ബോർഡിന് കീഴിൽ നടത്തിയ പരിശോധനയിലാണ് തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയുടെ അംശവും കണ്ടെത്തിയത്.
പരിശോധന ഫലം പുറത്തുവിട്ട് നിലവിലെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ്. ഇത് വലിയ വിവാദമുണ്ടാക്കിയിരുന്നു. ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുൻ വൈഎസ്ആർസിപി സർക്കാരിനെ ഉന്നമിടുകയായിരുന്നു റെഡ്ഡിയുടെ പ്രധാനലക്ഷ്യമെങ്കിലും ഈ ആരോപണം വൈഎസ്ആർസിപി നിഷേധിക്കുകയായിരുന്നു.
ഇതിനിടയിൽ തിരുപ്പതി ലഡ്ഡുവിനെതിരെ വിവാദം ശക്തമായതോടെ പ്രസാദം തയ്യാറാക്കുന്ന പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ നെയ്യിന്റെ ഗുണനിലവാരം പരിശോധിക്കാൻ ഒഡീഷ സർക്കാർ തീരുമാനിച്ചിരുന്നു. ഇതുവരെ ക്ഷേത്രത്തിലെ പ്രസാദത്തെ കുറിച്ച് പരാതികൾ ലഭിച്ചിട്ടില്ലെന്നും. സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒഡീഷ മിൽക് ഫെഡറേഷൻ മാത്രമാണ് ക്ഷേത്രത്തിലേക്ക് നെയ്യ് വിതരണം ചെയ്യുന്നതെന്നും പുരി ജില്ലാ കളക്ടർ സിദ്ധാർത്ഥ് ശങ്കർ സ്വെയിൻ വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.