Tripura BJP: ത്രിപുരയില്‍ ദുര്‍ഭരണം, തല മൊട്ടയടിച്ച്, മമതയെ വാനോളം പുകഴ്ത്തി ആശിഷ് ദാസ് MLA TMCയില്‍

ത്രിപുര  BJPയിലെ അസ്വാരസ്യങ്ങള്‍ മറ നീക്കി പുറത്തേയ്ക്ക്...  സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട്  മുതിര്‍ന്ന നേതാവും  MLA യുമായ  ആഷിഷ് ദാസ് പാര്‍ട്ടി വിട്ടു.

Written by - Zee Malayalam News Desk | Last Updated : Oct 6, 2021, 12:54 PM IST
  • ത്രിപുര BJPയിലെ അസ്വാരസ്യങ്ങള്‍ മറ നീക്കി പുറത്തേയ്ക്ക്...
  • സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് മുതിര്‍ന്ന നേതാവും MLA യുമായ ആഷിഷ് ദാസ് പാര്‍ട്ടി വിട്ടു.
  • ജനങ്ങള്‍ അസന്തുഷ്ടരാണെന്നും, അതിനാലാണ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതെന്നും ആഷിഷ് ദാസ് പറഞ്ഞു.
Tripura BJP: ത്രിപുരയില്‍ ദുര്‍ഭരണം,  തല മൊട്ടയടിച്ച്, മമതയെ വാനോളം പുകഴ്ത്തി ആശിഷ് ദാസ്  MLA TMCയില്‍

Guwahati: ത്രിപുര  BJPയിലെ അസ്വാരസ്യങ്ങള്‍ മറ നീക്കി പുറത്തേയ്ക്ക്...  സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട്  മുതിര്‍ന്ന നേതാവും  MLA യുമായ  ആഷിഷ് ദാസ് പാര്‍ട്ടി വിട്ടു.

BJP നേതാവും ത്രിപുരയിലെ സുര്‍മ നിയോജക മണ്ഡലത്തിലെ MLAയുമായ ആഷിഷ് ദാസ്  (Ashish Das) ആണ് പാര്‍ട്ടി വിട്ടത്.  BJP യുടെ  ദുര്‍ഭരണത്തിന്  പ്രായശ്ചിത്തമായി  അദ്ദേഹം തല മൊട്ടയടിച്ചു.  പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ (Mamata Banerjee)  വസതിയില്‍ നിന്ന് അധികം അകലെയല്ലാത്ത കൊല്‍ക്കത്തയിലെ പ്രശസ്തമായ കാളിഘട്ട് ക്ഷേത്രത്തില്‍വച്ചായിരുന്നു അദ്ദേഹം തല മൊട്ടയടിച്ചത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വാനോളം പുകഴ്ത്തി, പ്രധാനമന്ത്രി സ്ഥാനത്തേക്ക് മമത ബാനര്‍ജിയെ ഉയര്‍ത്തിക്കാട്ടുകയും ചെയ്താണ്  അദ്ദേഹം  TMC യില്‍ ചേര്‍ന്നത്‌.

Also Read: Bhabanipur Bypoll: മമത ബാനർജിക്ക് ജയം; ഭവാനിപ്പൂർ മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം

ത്രിപുരയില്‍  BJP രാഷ്ട്രീയ അരാജകത്വം വളര്‍ത്തുന്നുവെന്നും സംസ്ഥാന സര്‍ക്കാരിന്‍റെ  പ്രകടനത്തില്‍  ജനങ്ങള്‍ അസന്തുഷ്ടരാണെന്നും, അതിനാലാണ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതെന്നും ആഷിഷ് ദാസ് പറഞ്ഞു. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെ അദ്ദേഹം നിരന്തരം വിമര്‍ശിക്കാറുണ്ടായിരുന്നു.

Also Read: Lakhimpur Kheri Violence: കേന്ദ്രമന്ത്രിയ്ക്ക് വീഴ്ച പറ്റിയെന്ന് ബിജെപി വിലയിരുത്തൽ

അതേസമയം,  ആഷിഷിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ത്രിപുര ബിജെപി വൃത്തങ്ങള്‍ സൂചിപ്പിച്ചു. 2023 ആരംഭത്തില്‍  സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്  നടക്കാനിരിക്കെയാണ് മുതിര്‍ന്ന നേതാവിന്‍റെ  ചുവടുമാറ്റം.

Also Read: UPയില്‍ ക്രമസമാധാനം തകര്‍ത്തു, 30 മണിക്കൂര്‍ കസ്റ്റഡിക്കൊടുവില്‍ പ്രിയങ്ക ഗാന്ധി അറസ്റ്റില്‍

2023ല്‍ നടക്കാനിരിയ്ക്കുന്ന  നിയമസഭാ തിരഞ്ഞെടുപ്പ്  ഇര പ്രതീക്ഷയോടെയാണ് TMC നോക്കിക്കാണുന്നത്.  ത്രിപുരയില്‍  പാര്‍ട്ടിയെ ശക്തമാക്കാനുള്ള നീക്കങ്ങള്‍ മമത ബാനര്‍ജിയുടെ   മേല്‍നോട്ടത്തിലാണ് നടക്കുന്നത്.  പ്രത്യേക ദൗത്യത്തിന്‍റെ ചുമതല   അഭിഷേക് ബാനര്‍ജിയ്ക്കാണ്  പാര്‍ട്ടി നല്‍കിയിരിയ്ക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News