UK Visa Fee Hike: യുകെ വിസ ഫീസ് വര്‍ദ്ധന, ഇന്ത്യൻ വിദ്യാർത്ഥികളെയും വിനോദസഞ്ചാരികളെയും എങ്ങിനെ ബാധിക്കും?

UK Visa Fee Hike:  ഒട്ടുമിക്ക ജോലിയുടെയും സന്ദർശന വിസകളുടെയും ഫീസിൽ 15% വര്‍ദ്ധനയും മുൻഗണനാ വിസകൾ, പഠന വിസകൾ, സ്‌പോൺസർഷിപ്പ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ ഫീസിൽ കുറഞ്ഞത് 20% വര്‍ദ്ധന  ഉണ്ടാകുമെന്ന് ഹോം ഓഫീസ് അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Oct 4, 2023, 05:37 PM IST
  • UK വിസ ഫീസ്‌ വർദ്ധന ഒക്ടോബര്‍ 4 മുതല്‍ പ്രാബല്യത്തിൽ വന്നു. ഇതോടെ, 6 മാസത്തിൽ താഴെയുള്ള സന്ദര്‍ശന വിസയുടെ ചിലവ് ഏതാണ്ട് 15 മുതൽ 115 വരെ GBP (ഗ്രേറ്റ് ബ്രിട്ടൻ പൗണ്ട്) വര്‍ദ്ധിക്കും.
UK Visa Fee Hike: യുകെ വിസ ഫീസ് വര്‍ദ്ധന, ഇന്ത്യൻ വിദ്യാർത്ഥികളെയും വിനോദസഞ്ചാരികളെയും എങ്ങിനെ ബാധിക്കും?

UK Visa Fee Hike: ബ്രിട്ടീഷ് സർക്കാർ പ്രഖ്യാപിച്ച വിസ ഫീസ്‌ വർദ്ധന ഇന്ന്, ഒക്ടോബര്‍ 4 മുതല്‍  പ്രാബല്യത്തിൽ വന്നു.  ഇതോടെ, 6 മാസത്തിൽ താഴെയുള്ള സന്ദര്‍ശന വിസയുടെ ചിലവ് ഏതാണ്ട് 15 മുതൽ 115 വരെ  GBP (ഗ്രേറ്റ് ബ്രിട്ടൻ പൗണ്ട്) വര്‍ദ്ധിക്കും. 

Also Read:  RBI MPC Meeting: എംപിസി യോഗം ഇന്ന് മുതല്‍, റിപ്പോ നിരക്കിൽ മാറ്റമുണ്ടാകില്ലെന്ന് സൂചന 

അതായത്, ആറ് മാസത്തിൽ താഴെ കാലയളവിലുള്ള വിസിറ്റിംഗ് വിസയ്ക്ക് വിദ്യാർത്ഥിയാണെങ്കില്‍ 1544 രൂപ വർദ്ധിക്കും. അല്ലാത്തവർക്ക് 11,845 രൂപയാണ് വിസ ഫീസ്‌, ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള യാത്രക്കാർക്ക് വിസയിൽ 13,080 രൂപ അധികം നൽകേണ്ടി വരും. അതേസമയം യുകെയ്ക്ക് പുറത്ത് നിന്ന് വിദ്യാർത്ഥി വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ഫീസ് GBP 127 മുതൽ 490 വരെ (ഏകദേശം 50,000 രൂപ) വർദ്ധിക്കും.

Also Read:  China Nuclear Submarine Tragedy: സ്വന്തം കുതന്ത്രത്തില്‍ കുടുങ്ങി ചൈന!! ആണവ അന്തർവാഹിനി അപകടത്തില്‍ 55 നാവികർ കൊല്ലപ്പെട്ടു 
 
കഴിഞ്ഞ മാസം പാർലമെന്‍റില്‍ അവതരിപ്പിച്ച നിയമനിർമ്മാണത്തിന് മറുപടിയായാണ് യുകെ ഹോം, ഓഫീസ് ഈ മാറ്റങ്ങൾ പ്രഖ്യാപിച്ചത്. വിസ അപേക്ഷകർ യുകെയുടെ സ്റ്റേറ്റ് ഫണ്ടഡ് നാഷണൽ ഹെൽത്ത് സർവീസിന് (എൻഎച്ച്എസ്) നൽകുന്ന ഫീസും ഹെൽത്ത് സർചാർജും രാജ്യത്തെ പൊതുമേഖലാ വേതന വര്‍ദ്ധനവ്‌ നിറവേറ്റുന്നതിനായി "ഗണ്യമായി" ഉയർത്തുമെന്ന് ജൂലൈയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ അപ്‌ഡേറ്റ്.

അതനുസരിച്ച് ഒട്ടുമിക്ക ജോലിയുടെയും സന്ദർശന വിസകളുടെയും ഫീസിൽ 15% വര്‍ദ്ധനയും മുൻഗണനാ വിസകൾ, പഠന വിസകൾ, സ്‌പോൺസർഷിപ്പ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ ഫീസിൽ കുറഞ്ഞത് 20%  വര്‍ദ്ധനയും ഉണ്ടാകുമെന്ന് ഹോം ഓഫീസ് അറിയിച്ചു. 

"വിസ അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിക്കുന്നത് ശരിയും ന്യായവുമാണ്, ഇതിലൂടെ ചില സുപ്രധാന പൊതു സേവനങ്ങൾക്ക് ധനസഹായം നൽകാനും പൊതുമേഖലാ ശമ്പളത്തിലേക്ക് വിപുലമായ ഫണ്ടിംഗ് അനുവദിക്കാനും കഴിയും", വിസ ഫീസ്‌ വര്‍ദ്ധനയെ ന്യായീകരിച്ച് ഹോം ഓഫീസ് വക്താവ് പറഞ്ഞു.

മിക്ക വിസ വിഭാഗങ്ങളിലും ഫീസ് വര്‍ദ്ധന ബാധകമാണ്. ഹെൽത്ത് ആന്‍റ്  കെയർ വിസകൾ, ബ്രിട്ടീഷ് പൗരനായി രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷകൾ, ആറ് മാസം മുതൽ പത്ത് വർഷം വരെ കാലയളവുള്ള വിസകൾക്കുള്ള ഫീസ്, എൻട്രി ക്ലിയറൻസിനുള്ള ഫീസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

യുകെ വർക്ക് വിസ ഫീസ്

ഒരു വിദഗ്ധ തൊഴിലാളി വിസയുമായി യുകെയിലേക്ക് കുടിയേറുന്ന വ്യക്തിക്ക്, (മൂന്ന് വർഷമോ അതിൽ കുറവോ സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെങ്കിൽ) നിങ്ങൾക്ക്  GBP 718 (രൂപ 77,147) നൽകണം. നിലവിൽ ഈ വിസ വിഭാഗത്തിന് GBP 625 ആണ് ഫീസ്.

യുകെ സ്റ്റുഡന്‍റ്  വിസയ്ക്ക് ആവശ്യമായ രേഖകൾ എന്തൊക്കെയാണ്? 
 
പാസ്‌പോർട്ട് അല്ലെങ്കിൽ മറ്റ് സാധുതയുള്ള യാത്രാ ഡോക്യുമെന്റേഷൻ

നിങ്ങളുടെ കോഴ്‌സിന്‍റെ കാലയളവിലേക്ക് നിങ്ങളുടെ ജീവിതച്ചെലവുകൾ നൽകുന്നതിനുള്ള ഫണ്ടുകളുടെ തെളിവ്

അഡ്മിഷന്‍  സ്ഥിരീകരണം (CAS) റഫറൻസ് നമ്പറും CAS നേടുന്നതിന് ഉപയോഗിക്കുന്ന രേഖകളും

പാസ്‌പോർട്ട് വലുപ്പത്തിലുള്ള കളർ ഫോട്ടോഗ്രാഫുകൾ

ക്ഷയരോഗ പരിശോധന (ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിർബന്ധം)

അക്കാദമിക് ടെക്നോളജി അപ്രൂവൽ സ്കീം (ATAS) ക്ലിയറൻസ് സർട്ടിഫിക്കറ്റ് (ആവശ്യമെങ്കിൽ)

യുകെ സ്റ്റുഡന്‍റ് വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക 

ഒരു സ്റ്റുഡന്‍റ്  വിസ ലഭിക്കാൻ കുറഞ്ഞത് 3  ആഴ്ചകൾ എടുക്കുന്നതിനാൽ അവസാന നിമിഷം വരെ നിങ്ങളുടെ വിസ അപ്പോയിന്‍റ്മെന്‍റ്  നീട്ടിവെക്കാതിരിക്കാൻ ശ്രമിക്കുക.

നിങ്ങളുടെ വിസ നടപടിക്രമങ്ങൾ ആറുമാസം മുമ്പ് ആരംഭിക്കുക.

വിസ അപേക്ഷാ പ്രക്രിയയ്ക്ക് മുമ്പ് നിങ്ങളുടെ യൂണിവേഴ്സിറ്റിയിൽ നിന്ന് പഠനത്തിനുള്ള സ്വീകാര്യത സർട്ടിഫിക്കറ്റ് (സിഎഎസ്) ഉണ്ടായിരിക്കണം.

സ്ഥാപനത്തിന് അപേക്ഷിക്കുന്നതിന് മുമ്പ് ലൈസൻസ് ഉണ്ടോ എന്ന് പരിശോധിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News