Lucknow: മനുഷ്യ മനസുകളെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് അനുദിനം ഉത്തര്‍ പ്രദേശില്‍ നിന്നും പുറത്തു വരുന്നത്.
പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ഉന്നമനം ലക്ഷ്യമെന്ന് ഭരണകര്‍ത്താക്കള്‍ വാതോരാതെ പ്രസംഗിക്കുമ്പോഴും സംഭവിക്കുന്നത് മറിച്ചാണ്.
വന്‍ തുക ബില്ലടക്കാതിരുന്നതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ (Uttar Pradesh) സ്വകാര്യ ആശുപത്രിക്ക് മുന്നില്‍ മൂന്ന് വയസുകാരി പുഴുവരിച്ചു മരിക്കാനിടയായ സംഭവമാണ് ഇപ്പോള്‍ ഉത്തര്‍ പ്രദേശില്‍ നിന്നും പുറത്തുവരുന്നത്.
ചികിത്സയ്ക്കായി അഞ്ചു ലക്ഷം ആവശ്യപ്പെട്ട അധികൃതര്‍, തുക അടയ്ക്കാത്തതിന്‍റെ പേരില്‍ ശാസ്ത്രക്രിയക്കുശേഷം കുട്ടിയുടെ മുറിവുകള്‍ തുന്നികെട്ടാന്‍ പോലും ആശുപത്രി അധികൃതര്‍ തയ്യറായില്ലെന്നാണ് ആരോപണം
പ്രയാഗ് രാജിലെ യുണൈറ്റഡ് മെഡിസിറ്റി ആശുപത്രിക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിയ്ക്കുന്നത്. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ ഇടപെട്ടു. ഉത്തര്‍പ്രദേശ് സര്‍ക്കാരും ഈ വിഷയത്തില്‍ ഇടപെട്ടിരുന്നു.
സംഭവത്തില്‍ 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കര്‍ശന നടപടി എടുക്കണമെന്നും ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.
അഞ്ചു ലക്ഷം രൂപ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടെന്നും അത് അടയ്ക്കാത്തതില്‍ കുഞ്ഞിന്‍റെ മുറിവുകള്‍ തുന്നിക്കെട്ടാതെയാണ് ഡിസ്ചാര്‍ജ് ചെയ്തതെന്നും മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചിരുന്നു. 1.2 ലക്ഷം രൂപയുടെ ബില്‍ വന്നിട്ടും കുടുംബത്തോട് 6000 രൂപ മാത്രമേ ആവശ്യപ്പെട്ടിരുന്നുള്ളുവെന്നാണ് ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ പ്രമോദ് കുമാര്‍ പറഞ്ഞു.
ഫെബ്രുവരി 16നാണ് മുന്നുവയസുകാരിയായ കുട്ടിയെ യുണൈറ്റഡ് മെഡിസിറ്റി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ കുട്ടിയെ എസ്‌ആര്‍എം ആശുപത്രിയിലേക്ക് ശുപാര്‍ശ ചെയ്തു. എന്നാല്‍ എസ്‌ആര്‍എമ്മിന് പകരം കുട്ടിയെ കുടുംബം എത്തിച്ചത് കുട്ടികളുടെ ആശുപത്രിയിലാണെന്നാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം അഡീഷണല്‍ പൊലീസ് സുപ്പറണ്ട് മാധ്യമങ്ങളെ അറിയിച്ചത്.
കുട്ടികളുടെ ആശുപത്രിയിലും കുട്ടിയെ ചികിത്സിച്ചിട്ടുണ്ട്. അതിന് ശേഷമാണ് അവര്‍ കുട്ടിയുമായി സ്വകാര്യ ആശുപത്രിയിലേക്ക് മടങ്ങിയെത്തിയതെന്നും കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ പറയാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടിയുടെയും മാതാപിതാക്കളുടെയും വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...