ഒരേ പേരില്‍ ഇന്ത്യയെ കൊള്ളയടിച്ച് രണ്ട് പേര്‍!!

മാധ്യമ പ്രവര്‍ത്തകന്‍റെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാതെ ഒഴിഞ്ഞ് മാറുന്ന നീരവ് മോദിയാണ്‌ വീഡിയോയിലുള്ളത്. 

Last Updated : Mar 10, 2019, 12:22 PM IST
ഒരേ പേരില്‍ ഇന്ത്യയെ കൊള്ളയടിച്ച് രണ്ട് പേര്‍!!

ന്ത്യയെ കൊള്ളയടിച്ച രണ്ട് പേര്‍ക്കും ഒരേ പേരെന്ന് കോൺഗ്രസ് അദ്ധ്യക്ഷന്‍ രാഹുൽ ഗാന്ധി. 

ലണ്ടനിൽ ഒളിവിൽ കഴിയുന്ന നീരവ് മോദിയുടെയും പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെയും പേരുകള്‍ തമ്മിലുള്ള സാമ്യമാണ് രാഹുല്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഒരു സ്വകാര്യ മാധ്യമം പങ്ക് വെച്ചിരിക്കുന്ന നീരവ് മോദിയുടെ വീഡിയോയ്ക്കൊപ്പം തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് രാഹുല്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

മാധ്യമ പ്രവര്‍ത്തകന്‍റെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാതെ ഒഴിഞ്ഞ് മാറുന്ന നീരവ് മോദിയാണ്‌ വീഡിയോയിലുള്ളത്. 

ഒളിവില്‍ കഴിയുന്ന നീരവ് മോദിയുടെ ഈ വീഡിയോ, ‘സഹോദരന്‍’ നരേന്ദ്ര മോദിയുമായുള്ള നിഗൂഢമായ സാമ്യം വെളിപ്പെടുത്തുന്നതാണെന്നായിരുന്നു രാഹുലിന്‍റെ ട്വീറ്റ്.

''രണ്ടുപേരും ഇന്ത്യയെ കൊള്ളയടിച്ചു, വിളിക്കപ്പെടുന്നത് മോദിയെന്നും. രണ്ടുപേരും ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ തയ്യാറല്ല. രണ്ടുപേരും നിയമത്തിനു മുകളിലാണെന്ന് വിശ്വസിക്കുന്നു. പക്ഷേ, രണ്ടുപേരും നിയമത്തെ നേരിടേണ്ടി വരു൦''- രാഹുൽ കുറിച്ചു.

നീരവ് മോദിയുടേയും മെഹുൽ ചോക്സിയുടേയും പോക്കറ്റിൽ പണം നിറക്കാനാണ് മോദിക്ക് താൽപ്പര്യമെന്ന് രാഹുല്‍ ഗാന്ധി നേരത്തെ ഉന്നയിച്ചിരുന്നു. 

റാഫേൽ ഇടപാടിനെ സംബന്ധിച്ച തന്‍റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ പ്രധാനമന്ത്രി ഒഴിഞ്ഞു മാറുകയാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.

More Stories

Trending News