ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താനും ദേശീയ ഗാനം ആലപിക്കാനും യുപിയിലെ എല്ലാ മദ്രസകള്‍ക്കും നിര്‍ദ്ദേശം. നിര്‍ണ്ണായകമായ ഈ വിജ്ഞാപനം യുപി മദ്രസാ ശിക്ഷ പരിഷത്താണ് പുറപ്പെടുവിക്കുകയും മദ്രസകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തത്.
സ്വാതന്ത്ര്യദിനത്തില്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാന്‍ മദ്രസകള്‍ക്ക് നിര്‍ദ്ദേശം ലഭിക്കുന്നത് ഇതാദ്യമായാണ്.
നേരത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മദ്രസകളോട് സ്വാതന്ത്യ ദിനത്തില്‍ സാസംക്കാരിക പരിപാടികള്‍ സംഘടിപ്പിക്കണമെന്നും സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ആദരവ് അര്‍പ്പിക്കണമെന്നും വ്യക്തമാക്കിയിരുന്നു. മദ്രസകളില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ റെക്കോര്‍ഡ് ചെയ്യുവാനും നിര്‍ദേശമുണ്ട്.
നിലവില്‍ ഏകദേശം 8,000 മദ്രസകള്‍ യുപി മദ്രസാ ശിക്ഷ പരിഷത്തിനു കീഴില്‍ ഉണ്ട്. നിര്‍ദ്ദേശം അനുസരിച്ച് ദേശീയ പതാക ഉയര്‍ത്താനും ദേശീയ ഗാനം ആലപിക്കാനുമുള്ള സമയം രാവിലെ 8 മണിയാണ്. വിദ്യര്‍ത്ഥികളോട് ദേശഭക്തി ഗാനം ആലപിക്കാനും ആഹ്വാനമുണ്ട്.
യുപി മദ്രസാ ശിക്ഷ പരിഷത്ത് ദേശീയ ഗാനം ഹിന്ദിയിലും ഉര്‍ദുവിലും എഴുതിയ ദേശീയ ഗാനം നല്‍കിയിട്ടുണ്ട്.