DA Hike: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ വര്‍ധിപ്പിച്ചു; വിശദ വിവരങ്ങള്‍ അറിയാം

Cabinet approves 4% DA hike for Central govt employees: 49.18 ലക്ഷം ജീവനക്കാർക്കും 67.95 ലക്ഷം പെൻഷൻകാർക്കും ഇതിൻ്റെ പ്രയോജനം ലഭിക്കും  

Written by - Zee Malayalam News Desk | Last Updated : Mar 7, 2024, 08:43 PM IST
  • ഡിഎ 46 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്തി.
DA Hike: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ വര്‍ധിപ്പിച്ചു; വിശദ വിവരങ്ങള്‍ അറിയാം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡിയര്‍നസ് അലവന്‍സ് (ഡിഎ) വര്‍ധിപ്പിച്ചു. 4 ശതമാനം വര്‍ധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ വര്‍ധന നിലവില്‍ വരുന്നതോടെ ഡിഎയും ഡിആറും 50 ശതമാനമായി ഉയരും.

Add Zee News as a Preferred Source

പുതിയ വർധനവ് നടപ്പാക്കുന്നതിലൂടെ കേന്ദ്ര സർക്കാരിന് 15,014 കോടി രൂപയുടെ അധികച്ചെലവുണ്ടാകും. വർദ്ധിച്ചു വരുന്ന ജീവിതച്ചെലവും പണപ്പെരുപ്പ സമ്മർദ്ദവും കണക്കിലെടുത്താണ് സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം നൽകുന്നതിനായി ഡിഎ വർധനവ് അം​ഗീകരിച്ചിരിക്കുന്നത്. ഡിഎ വർധിപ്പിക്കുന്നതിലൂടെ സാമ്പത്തിക വെല്ലുവിളികൾക്കിടയിലും ‍ജീവനക്കാരെ പിന്തുണയ്ക്കുകയും അവരുടെ സാമ്പത്തിക ക്ഷേമം ഉറപ്പാക്കുകയും ചെയ്യുകയെന്ന പ്രതിബദ്ധത നിറവേറ്റുന്നു എന്ന് വ്യക്തമാക്കുകയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.   

ALSO READ: എല്ലിൻ കഷ്ണം സ്വീകരിക്കാൻ ഓടുന്നവരെ പോലെ കോൺഗ്രസിലെ ചിലർ ബിജെപിക്ക് പിന്നാലെ ഓടുന്നു; മുഖ്യമന്ത്രി

ഡിഎ വർധിപ്പിച്ചതോടെ ട്രാവൽ അലവൻസ്, കാൻ്റീന് അലവൻസ്, ഡെപ്യൂട്ടേഷൻ അലവൻസ് എന്നിവയിൽ 25 ശതമാനം വർധനയുണ്ടായി. ഗ്രാറ്റുവിറ്റിക്ക് കീഴിലുള്ള ആനുകൂല്യങ്ങൾ നിലവിലുള്ള 20 ലക്ഷം രൂപയിൽ നിന്ന് 25 ശതമാനം വർധിപ്പിച്ച് 25 ലക്ഷം രൂപയാക്കി. 2024 ജനുവരി 1 മുതൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഡിഎ, ഡിആ‍ർ വർദ്ധനവ് ബാധകമാകും. അതിനാൽ, ജീവനക്കാർക്കും പെൻഷൻകാർക്കും മുൻ മാസങ്ങളിലെ കുടിശ്ശികയും ലഭിക്കും.2023 ഒക്ടോബറിലാണ് അവസാനമായി ഡിഎ വര്‍ധിപ്പിച്ചത്. അന്ന് 4 ശതമാനം വര്‍ധിപ്പിച്ചതോടെ 46 ശതമാനമായി ഉയരുകയായിരുന്നു.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News