കേന്ദ്ര മന്ത്രിസഭാ പുനസംഘടന;കോണ്‍ഗ്രസില്‍ നിന്നെത്തിയ ജ്യോതിരാദിത്യ സിന്ധ്യ മോദി കാബിനറ്റില്‍ ഇടം പിടിക്കും!

കേന്ദ്ര മന്ത്രി സഭാ പുനസംഘടന സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ബിജെപി നേതൃത്വത്തില്‍ സജീവമാണ്.

Last Updated : Jun 5, 2020, 04:58 PM IST
കേന്ദ്ര മന്ത്രിസഭാ പുനസംഘടന;കോണ്‍ഗ്രസില്‍ നിന്നെത്തിയ ജ്യോതിരാദിത്യ സിന്ധ്യ മോദി കാബിനറ്റില്‍ ഇടം പിടിക്കും!

ന്യൂഡല്‍ഹി:കേന്ദ്ര മന്ത്രി സഭാ പുനസംഘടന സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ബിജെപി നേതൃത്വത്തില്‍ സജീവമാണ്.

എന്‍ഡിഎ ഘടക കക്ഷികളുമായി ബിജെപി നേതൃത്വം മന്ത്രി സ്ഥാനങ്ങള്‍ സംബന്ധിച്ച് ആശയ വിനിമയം നടത്തുന്നതായാണ് വിവരം.

ജനതാദള്‍(യു)വിന് ഒരു കാബിനറ്റ്‌ മന്ത്രി സ്ഥാനം ഉണ്ടാകും എന്നാണ് വിവരം.തങ്ങള്‍ക്ക് കാബിനറ്റ്‌ മന്ത്രിസ്ഥാനം വേണമെന്ന് ജനതാദള്‍(യു)
നേതാക്കള്‍ ബിജെപി നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. ജെഡിയു വിന്‍റെ ആവശ്യം അനുഭാവ പൂര്‍വ്വം പരിഗണിക്കാം എന്നാണ് ബിജെപി 
നേതൃത്വം ജെഡിയു നേതാക്കളെ അറിയിച്ചത്.കാബിനറ്റ്‌ മന്ത്രിസ്ഥാനം ഇല്ലെങ്കില്‍ മന്ത്രിസഭയില്‍ പ്രാതിനിധ്യം വേണ്ടെന്ന നിലപാടാണ് ജെഡിയുവിന്റെത്.

ഇനി നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തും.
അതുകൊണ്ട് തന്നെ ബീഹാറില്‍ നിന്നുള്ള നേതാക്കള്‍ മന്ത്രിസഭയില്‍ ഇടംപിടിക്കും.പശ്ചിമ ബംഗാളില്‍ നിന്നും ഇനിയും മന്ത്രിസഭയില്‍ പ്രാതിനിധ്യം

ഉണ്ടാകും എന്നാണ് വിവരം.മധ്യ പ്രദേശില്‍ കോണ്‍ഗ്രസ്‌ വിട്ട് ബിജെപിയില്‍ എത്തിയ ജ്യോതിരാദിത്യ സിന്ധ്യ മോദി കാബിനറ്റില്‍ ഇടം പിടിക്കുമെന്ന് 
ഉറപ്പാണ്,ജൂണ്‍ 19 ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ജ്യോതിരാദിത്യ സിന്ധ്യ വിജയം ഉറപ്പിച്ചിട്ടുണ്ട്.
ജ്യോതിരധിത്യ സിന്ധ്യയെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും താല്‍പ്പര്യമാണ്.

Also Read:കേന്ദ്ര മന്ത്രിസഭാ വികസനം;സൂപ്പര്‍ താരത്തിന് 'അത്ഭുതകുട്ടി' ഭീഷണിയാകുമോ?

 

മറ്റ് പാര്‍ട്ടികളില്‍ നിന്ന് തങ്ങള്‍ക്കൊപ്പം വരുന്നവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്ന സന്ദേശമാണ് ഇതിലൂടെ ബിജെപി കൊടുക്കാന്‍ ഉദ്ദേശിക്കുന്നത്.
ബിജെപി നേതൃത്വം മധ്യപ്രദേശിലെയും രാജസ്ഥാനിലെയും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കളെ കൂടെക്കൂട്ടുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായാണ് വിവരം.

Trending News