ശ്രീനഗർ: Amit Shah J&K Visit: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ (Amit Shah) ഇന്ന് കശ്മീരിൽ. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ സാധാരണക്കാർ വരെ ഭീകരരുടെ ആക്രമണത്തിന് ഇരയായ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ ഈ സന്ദർശനം.
Union Home Minister Amit Shah will arrive in J&K on Oct 23 for a three-day visit.
He will chair Security Review Meeting in Srinagar. He will also hold interaction with members of J&K’s Youth Clubs & inaugurate the first international flight between Srinagar & Sharjah in the UAE pic.twitter.com/8QrVBfyerB
— ANI (@ANI) October 23, 2021
ജമ്മു കശ്മീരിന്റെ (Jammu Kashmir) പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷമുള്ള അമിത് ഷായുടെ (Amit Shah) ആദ്യ കശ്മീർ സന്ദർശനം കൂടിയാണിത്. കേന്ദ്രമന്ത്രിയുടെ സന്ദർശനത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Also Read: Amit Shah turns 57: അമിത് ഷായ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും പ്രമുഖ നേതാക്കളും
താഴ്വരയിലുടനീളം സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കിയിട്ടുണ്ട് പ്രത്യേകിച്ചും ശ്രീനഗറിൽ. സന്ദർശന വേളയിൽ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുമായും കേന്ദ്ര സായുധ സേനയിലെ ഉദ്യോഗസ്ഥരുമായും അമിത് ഷാ (Amit Shah) കൂടിക്കാഴ്ച നടത്തും.
കൂടാതെ ശ്രീനഗറിൽ നടക്കുന്ന സുരക്ഷാ അവലോകന യോഗങ്ങളിലും അദ്ദേഹം അധ്യക്ഷനാകും. ജെ & കെയുടെ യൂത്ത് ക്ലബുകളിലെ അംഗങ്ങളുമായി അദ്ദേഹം ആശയവിനിമയം നടത്തുകയും. ശ്രീനഗറിനും ഷാർജയ്ക്കും ഇടയിലുള്ള ആദ്യ അന്താരാഷ്ട്ര ഫ്ലൈറ്റ് ഉദ്ഘാടനവും അദ്ദേഹം നടത്തും.
Also Read: SBI ഉപയോക്താക്കൾക്ക് സന്തോഷവാർത്ത; ഒറ്റ കോളിൽ വീട്ടിലെത്തും 20000 രൂപ
മാത്രമല്ല ശ്രീനഗറിൽനിന്ന് ഷാർജയിലേക്കും നേരിട്ടുള്ള ആദ്യ വിമാന സർവീസും അദ്ദേഹം ഉദ്ഘാടനം ചെയ്യും. കശ്മീരിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തെയും അമിത് ഷാ (Amit Shah) സന്ദർശിക്കും.
കശ്മീരിൽ കനത്ത സുരക്ഷയാണ് അമിത് ഷായ്‌ക്കായി ഒരുക്കിയിരിക്കുന്നത്. അമിത് ഷാ താമസിക്കുന്ന ഗുപ്കർ റോഡിലെ രാജ്ഭവന് 20 കിലോമീറ്റർ ചുറ്റളവിൽ സുരക്ഷയാണ് ശക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...