ന്യൂഡൽഹി: മഴക്കെടുതി നേരിടുന്ന ഉത്തരാഖണ്ഡിൽ (Uttarakhand Rains) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് സന്ദർശനം നടത്തും. റിപ്പോർട്ടുകൾ പ്രകാരം അമിത് ഷാ ഇന്ന് വൈകുന്നേരം സംസ്ഥാനത്തെത്തും. സ്ഥിതിഗതികൾ അവലോകനം ചെയ്യും. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും വിലയിരുത്തും. മുഖ്യമന്ത്രി (Chief minister) പുഷ്കർ സിംഗ് ധാമിയുമായി സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്യും.
Amit Shah to visit, review situation in rain-affected Uttarakhand today
Read @ANI Story | https://t.co/3jNsD2roBi#UttarakhandRain #AmitShah pic.twitter.com/f6y9rYrWB9
— ANI Digital (@ani_digital) October 20, 2021
ഉത്തരാഖണ്ഡിലെ മഴക്കെടുതി സംബന്ധിച്ച് മനസ്സിലാക്കുന്നതിന് അമിത് ഷാ വ്യോമനിരീക്ഷണം നടത്തും. കനത്ത മഴയെ തുടർന്ന് ഉത്തരാഖണ്ഡിൽ നിരവധി പേർ മരിച്ചിരുന്നു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായുള്ള ടെലിഫോൺ സംഭാഷണത്തിനിടെ, കേന്ദ്ര സർക്കാരിൽ നിന്ന് സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
ALSO READ: Uttarakhand Rains: മരണം 46 ആയി, പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് മുഖ്യമന്ത്രി
ഞായറാഴ്ച മുതൽ കനത്ത മഴ തുടരുന്നതിനാൽ അധികൃതർ ചാർ ധാം യാത്ര താൽക്കാലികമായി നിർത്തിവയ്ക്കുകയും കാലാവസ്ഥ മെച്ചപ്പെടുന്നതുവരെ ഹിമാലയൻ ക്ഷേത്രങ്ങളിൽ പോകരുതെന്ന് തീർത്ഥാടകരോട് നിർദ്ദേശിക്കുകയും ചെയ്തു. ഉത്തരാഖണ്ഡിൽ 46 പേരാണ് മഴക്കെടുതിയിൽ ഇതുവരെ മരിച്ചത്. ഇന്ന് മഴയ്ക്ക് നേരിയ ശമനമുണ്ടായതോടെ പലയിടത്തും വെള്ളക്കെട്ടൊഴിഞ്ഞു. എന്നാൽ നാശനഷ്ടങ്ങൾ ഏറെയാണ്. കനത്ത മഴ ഉത്തരാഖണ്ഡിനെ സാരമായി ബാധിച്ചെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു. വെള്ളപ്പൊക്കമുണ്ടായ മേഖലകൾ പഴയ സ്ഥിതിയിലേക്ക് എത്താൻ നാളുകളെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
#WATCH | IAF has inducted 3 x Dhruv helicopters at Pantnagar for flood relief efforts. 25 people marooned at 3 locations near Sunder Khal village were airlifted to safer areas by these helicopters.
(Video Source: IAF)#uttarakhandrains pic.twitter.com/s9rjjaOaFt
— ANI (@ANI) October 19, 2021
ALSO READ: Uttarakhand Flood: മരണം 34, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കുമയൂൺ ഡിവിഷനിൽ നൈനിറ്റാൾ, അൽമോറ, ചമ്പാവത്ത് ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. സംസ്ഥാനത്തെ പ്രകൃതിദുരന്ത റിപ്പോർട്ട് പ്രകാരം 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കാണാതായ 11 പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. അതേസമയം മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് തടസ്സമായി നിൽക്കുകയാണ്. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഉത്തരാഖണ്ഡ് സർക്കാർ ഇന്നലെ നാല് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. വീട് നഷ്ടമായവർക്ക് 1.09 ലക്ഷം രൂപ നൽകും. വളർത്തുമൃഗങ്ങളെ നഷ്ടമായവർക്കും നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കനത്ത മഴയിലും മണ്ണിടിച്ചിലിലും തകർന്ന റോഡുകളും പാലങ്ങളും ഗതാഗതയോഗ്യമാക്കാനും പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...