വിവാദ പരാമര്‍ശം: ലോക്‌സഭയില്‍ മാപ്പ് പറഞ്ഞ് കേന്ദ്രമന്ത്രി

ഭരണഘടനയെപ്പറ്റി നടത്തിയ വിവാദ പരാമര്‍ശത്തില്‍ കേന്ദ്ര തൊഴില്‍ സഹമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ ലോക്‌സഭയില്‍ മാപ്പ് പറഞ്ഞു. ഭരണഘടന അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്, പാർലമെന്റിന് എതിരായി സംസാരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Last Updated : Dec 28, 2017, 12:00 PM IST
വിവാദ പരാമര്‍ശം: ലോക്‌സഭയില്‍ മാപ്പ് പറഞ്ഞ് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ഭരണഘടനയെപ്പറ്റി നടത്തിയ വിവാദ പരാമര്‍ശത്തില്‍ കേന്ദ്ര തൊഴില്‍ സഹമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ ലോക്‌സഭയില്‍ മാപ്പ് പറഞ്ഞു. ഭരണഘടന അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്, പാർലമെന്റിന് എതിരായി സംസാരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ഭരണഘടനയ്ക്ക് എതിരെ പോകാന്‍ കഴിയില്ല. ഭരണഘടനയെ പൂര്‍ണ്ണമായും ബഹുമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ആരെങ്കിലും തങ്ങള്‍ മുസ്ലീമാണ്, ക്രിസ്ത്യനാണ്, ബ്രാഹ്മണനാണ്, ലിംഗായത്താണ്, ഹിന്ദുവാണ് എന്നുപറഞ്ഞാന്‍ എനിക്ക് വളരെ സന്തോഷമാണ്. എന്നാല്‍ മതനിരപേക്ഷകരാണ് എന്ന് പറയുന്നതിലാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിലവിലെ ഭരണഘടന ബി.ആര്‍.അംബേദ്കറുടെ ചിന്തകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഞാന്‍ ഭരണഘടനയെ ബഹുമാനിക്കുന്നു. എന്നാല്‍ വിവിധ ഘട്ടങ്ങളിലായി ഭരണഘടനയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഭാവിയിലും അത് മാറും. അത് മാറ്റാന്‍ ഞങ്ങള്‍ ഇവിടെയുണ്ടെന്നും ഹെഗ്‌ഡെ അഭിപ്രായപ്പെട്ടിരുന്നു. 

കര്‍ണാടകയിലെ യെല്‍ബുര്‍ഗയില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് കേന്ദ്ര മന്ത്രിയുടെ ഈ വിവാദ പ്രസ്താവന. ഭരണഘടന മാറ്റിമറിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുവെന്ന കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താനയേയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. തങ്ങളുടെ ഭാഷയും സംസ്‌കാരവും അതേ ഭാഷയില്‍ മറുപടി നല്‍കാന്‍ അനുവദിക്കുന്നില്ലെന്നും ഹെഗ്‌ഡെ പറഞ്ഞിരുന്നു.

മുന്‍പ് പ്രതിപക്ഷ നേതാക്കളായ രാഹുല്‍ ഗാന്ധി, ഗുലാംനബി ആസാദ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍  പാര്‍ലമെന്റിന് മുന്‍പില്‍ കേന്ദ്ര മന്ത്രി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ധര്‍ണ നടത്തിയിരുന്നു.  

 

 

 

 

 

 

 

Trending News