കേരള നിയമസഭയുടെ പ്രമേയം ഭരണഘടനയ്ക്ക് നാണക്കേടെന്ന് കേന്ദ്രമന്ത്രി

പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം ഭരണഘടനയ്ക്ക് നാണക്കേടാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി . പാര്‍ലമെന്‍റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ചയാണ് നിയമസഭ  പ്രമേയം പാസാക്കിയത്. പൗരത്വ വിഷയത്തിൽ കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം.എന്നാൽ കേരള നിയമസഭയുടെ നടപടി ഭരണഘടനയെ തകര്‍ക്കുന്നതാണെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ  പ്രതികരണം. 

Last Updated : Jan 1, 2020, 05:58 PM IST
  • പാര്‍ലമെന്‍റിന്‍റെയും സംസ്ഥാന നിയമസഭകളുടെയും ഉത്തരവാദിത്തങ്ങള്‍ ഭരണഘടന വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്.ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ആളുകള്‍ അതിനെ തകര്‍ക്കുന്നതാണ് ഏറ്റവും നിരുത്തരവാദപരമായ കാര്യം മന്ത്രി വ്യക്തമാക്കി. പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും പാസാക്കിയ ഭേദഗതിയെ സംസ്ഥാന നിയമസഭ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു. ഭരണഘടനയെയും പാര്‍ലമെന്‍റിനെയും സംസ്ഥാന നിയമസഭ അപമാനിച്ചെന്നും മുഖ്താര്‍ അബ്ബാസ് നഖ്വി ആരോപിച്ചു.
കേരള നിയമസഭയുടെ പ്രമേയം ഭരണഘടനയ്ക്ക് നാണക്കേടെന്ന് കേന്ദ്രമന്ത്രി

പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം ഭരണഘടനയ്ക്ക് നാണക്കേടാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി . പാര്‍ലമെന്‍റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ചയാണ് നിയമസഭ  പ്രമേയം പാസാക്കിയത്. പൗരത്വ വിഷയത്തിൽ കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം.എന്നാൽ കേരള നിയമസഭയുടെ നടപടി ഭരണഘടനയെ തകര്‍ക്കുന്നതാണെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ  പ്രതികരണം. 

പാര്‍ലമെന്‍റിന്‍റെയും സംസ്ഥാന നിയമസഭകളുടെയും ഉത്തരവാദിത്തങ്ങള്‍ ഭരണഘടന വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്.ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ആളുകള്‍ അതിനെ തകര്‍ക്കുന്നതാണ് ഏറ്റവും നിരുത്തരവാദപരമായ കാര്യം മന്ത്രി വ്യക്തമാക്കി. പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും പാസാക്കിയ ഭേദഗതിയെ സംസ്ഥാന നിയമസഭ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു. ഭരണഘടനയെയും പാര്‍ലമെന്‍റിനെയും സംസ്ഥാന നിയമസഭ അപമാനിച്ചെന്നും മുഖ്താര്‍ അബ്ബാസ് നഖ്വി ആരോപിച്ചു.
 
അതേസമയം, കേന്ദ്രം പാസാക്കിയ നിയമഭേദഗതി ഭരണഘടനാവിരുദ്ധമാണെന്നും മതം അടിസ്ഥാനമാക്കി പൗരത്വം നല്‍കാനുള്ള തീരുമാനം മതരാഷ്ട്രരൂപീകരണത്തിലേയ്ക്കുള്ള ചുവടുവെയ്പ്പാണെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്. നേരത്തെ ബിജെപി യുടെ രാജ്യസഭംഗം  ജിവിഎല്‍ നരസിംഹ റാവു കേരള മുഖ്യമന്ത്രിക്കെതിരെ രാജ്യസഭാ ചെയര്‍മാനും ഉപരഷ്ട്രപതിയുമായ വെങ്കയ്യനായിഡുവിന് അവകാശ ലംഘന നോട്ടിസ് നല്‍കിയിരിന്നു.

എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത് പോലുള്ള നടപടി എവിടെയും കേട്ടുകേള്‍വിയില്ലെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനോട് പ്രതികരിച്ചു. നിയമസഭയ്ക്ക് നിയമസഭയുടേതായ അധികാരങ്ങളുണ്ട്. നിസ്സഹായമായി നിന്നുകൊടുക്കാന്‍ സാധിക്കില്ല. പ്രമേയത്തില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും മുഖ്യമന്ത്രി  കൂട്ടിച്ചേര്‍ത്തു.

Trending News