ന്യൂഡൽഹി: നാലു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ഉത്തരാഖണ്ഡിലെത്തും. അദ്ദേഹം ഉത്തരാഖണ്ഡിലെ ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങൾ സന്ദർശിക്കും അവിടുത്തെ സാഹചര്യം അവലോകനം ചെയ്യുകയും ചെയ്യും.
ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് മുൻ വർഷങ്ങളിൽ ചൈനീസ് സൈന്യം അതിർത്തി ലംഘനം നടത്തിയ പ്രദേശങ്ങളാണ് മുഖ്യമായും സന്ദർശിക്കുന്നത്.
രാജ്നാഥ് സിംഗ് ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്‍റെ സംരക്ഷണയിലുള്ള ബരാ ഹൊടിയും സന്ദര്‍ശിക്കും. അവിടെ അദ്ദേഹം ബോര്‍ഡര്‍ പോലീസുമായി ആശയവിനിമയം നടത്തും. അതിലൂടെ പ്രദേശത്തെ ചൈനീസ് സേനയുടെ പെരുമാറ്റം നേരിട്ടറിയാനും സാധിക്കും.
ഈ വര്‍ഷം ജൂലൈയില്‍ ചൈനീസ് സേന ബരാ ഹൊടിയില്‍ അതിര്‍ത്തിലംഘനം നടത്തിയിരുന്നു.
ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്‍റെ ഈ സന്ദര്‍ശനം വളരെ നിര്‍ണ്ണായകമാണ് കാരണം, ടോകലാം പ്രശ്നം ഒത്തുതീര്‍പ്പായതിനുശേഷം ഇതാദ്യമായാണ് ഒരു കേന്ദ്ര സര്‍ക്കാര്‍ പ്രധിനിധി ഈ സ്ഥലം സന്ദര്‍ശിക്കുന്നത്.
Rajnath visiting Uttarakhand to review India-China border situation
Read @ANI Story | https://t.co/rxmS5Qo2uO pic.twitter.com/X8FVk25t0O
— ANI Digital (@ani_digital) September 25, 2017