ഉപതെരഞ്ഞെടുപ്പില്‍ യോഗിക്ക് തിരിച്ചടി; ഗോരഖ്പൂരില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

ഉത്തര്‍പ്രദേശില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയ മാധ്യമങ്ങള്‍ക്ക് വിലക്ക്. ഗോരഖ്പൂര്‍ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ എത്തിയ മാധ്യമങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്.

Last Updated : Mar 14, 2018, 01:23 PM IST
ഉപതെരഞ്ഞെടുപ്പില്‍ യോഗിക്ക് തിരിച്ചടി; ഗോരഖ്പൂരില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയ മാധ്യമങ്ങള്‍ക്ക് വിലക്ക്. ഗോരഖ്പൂര്‍ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ എത്തിയ മാധ്യമങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മണ്ഡലമായ ഗോരഖ്പൂരില്‍ ബിജെപിയെ പിന്നിലാക്കി സമാജ് വാദി പാര്‍ട്ടി മുന്നേറിയിരുന്നു. ഇത് തത്സമയം റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയ മാധ്യമങ്ങളെയാണ് വിലക്കിയത്.

നിലവില്‍ ബിജെപിയുടെ ഉപേന്ദ്ര കുമാര്‍ ദത്ത് സമാജ് വാദി പാര്‍ട്ടിയുടെ പ്രവേന്‍ കുമാര്‍ നിഷാദിനേക്കാള്‍ 11000 വോട്ടുകള്‍ക്ക് പിന്നിലാണ്. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോട് പുറത്തിറങ്ങാന്‍ ജില്ലാ മജിസ്ട്രേറ്റ് രാജിവ് റൗത്തേല ആവശ്യപ്പെടുകയും തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരുമായി സംഘര്‍ഷത്തിന് ഇടയാക്കുകയുമായിരുന്നു.

Trending News