UP Polls Phase 4 Update: രാജ്യം ഏറെ ആവേശത്തോടെ ഉറ്റുനോക്കുന്ന ഉത്തര്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച് 5 മണി വരെ 9.10% പോളിംഗ് ആണ് രേഖപ്പെടുത്തിയത്.
സംസ്ഥാനത്തെ 9 ജില്ലകളിലായി 59 നിയമസഭ ണ്ഡലങ്ങളിലാണ് നാലാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഉത്തർപ്രദേശിലെ ഫത്തേപൂർ, ബന്ദ, പിലിഭിത്, ഹർദോയ്, ഖേരി, ലഖ്‌നൗ, റായ്ബറേലി, സീതാപൂർ, ഉന്നാവോ എന്നീ ഒമ്പത് ജില്ലകളിലാണ് നാലാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടന്നത്.
ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യ 3 ഘട്ടങ്ങളില്‍ നടന്ന പോളിംഗിനേക്കാള്‍ കുറവാണ് നാലാം ഘട്ടത്തില്‍ ഉണ്ടായിരിയ്ക്കുന്നത് .
ഒന്നാം ഘട്ടത്തില്‍ 62.4% വും രണ്ടാം ഘട്ടത്തില്‍ 60.44%വും മൂന്നാം ഘട്ടത്തില്‍ 60.4% വും ആയിരുന്നു പോളിംഗ് രേഖപ്പെടുത്തിയത്.
ഒന്നാം ഘട്ടം ഫെബ്രുവരി 10 നും രണ്ടാം ഘട്ടം ഫെബ്രുവരി 14 നും മൂന്നാം ഘട്ടം ഫെബ്രുവരി 20 നുമാണ് നടന്നത്. അഞ്ചാം ഘട്ടം ഫെബ്രുവരി 27നും ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.