ഗുജറാത്തില്‍ താടി വളര്‍ത്തിയതിന് ദളിത്‌ യുവാവിന് മേല്‍ജാതിക്കാരുടെ മര്‍ദ്ദനം

ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറില്‍ താടിവളര്‍ത്തിയതിന് ദളിത് യുവാവിനെ മേല്‍ജാതിക്കാള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. താഴ്ന്ന ജാതിക്കാരനായിട്ടും താടിവളര്‍ത്താനുള്ള ധൈര്യം എവിടുന്നു കിട്ടി എന്നാക്രോശിച്ചു കൊണ്ടായിരുന്നു മര്‍ദ്ദനമെന്ന് ഇയാള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Last Updated : Oct 1, 2017, 07:44 PM IST
ഗുജറാത്തില്‍ താടി വളര്‍ത്തിയതിന് ദളിത്‌ യുവാവിന് മേല്‍ജാതിക്കാരുടെ മര്‍ദ്ദനം

അഹമ്മദാബാദ്: ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറില്‍ താടിവളര്‍ത്തിയതിന് ദളിത് യുവാവിനെ മേല്‍ജാതിക്കാള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. താഴ്ന്ന ജാതിക്കാരനായിട്ടും താടിവളര്‍ത്താനുള്ള ധൈര്യം എവിടുന്നു കിട്ടി എന്നാക്രോശിച്ചു കൊണ്ടായിരുന്നു മര്‍ദ്ദനമെന്ന് ഇയാള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പിയൂഷ് പര്‍മാറെമന്ന 24 കാരനെയാണ് മൂന്ന് ദര്‍ബാര്‍ ജാതിക്കാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. തങ്ങളുടെ അനുവാദം കൂടാതെയാണ് പിയൂഷ് താടി വളര്‍ത്തിയത് എന്നാണ് ഇവരുടെ ന്യായീകരണം. ഇതുമായി ബന്ധപ്പെട്ട് മയൂര്‍സിംഗ് വഗേല, രാഹുല്‍ വിക്രംസിംഗ് സെറാത്തിയ, അജിത് സിംഗ് വഗേല എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

സെപ്തംബര്‍ 25നായിരുന്നു സംഭവം. ഗോത്രചടങ്ങുകള്‍ കഴിഞ്ഞ് സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിവരുകയായിരുന്ന പിയൂഷിനെയും ബന്ധുവിനെയും മൂന്നംഗ സംഘം തടഞ്ഞു നിര്‍ത്തി. അവിടെ നിന്നും ഓടി രക്ഷപ്പെട്ട് വീട്ടിലെത്തിയെങ്കിലും സംഘം പിന്തുടര്‍ന്നെത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. 

Trending News